പ്രോട്ടീൻ ഭക്ഷണങ്ങൾ അമിതമായി എടുത്തുകഴിഞ്ഞാൽ നമുക്ക് വൃക്ക രോഗം ഉണ്ടാകാൻ സാധ്യത ഉണ്ടോ? ഇത് ഒരുപാട് പേര് ഡോക്ടർമാരോട് വളരെ കോമൺ ആയിട്ട് ചോദിക്കുന്ന ചോദ്യം ആണ് ഇത്. എന്താണ് നമ്മൾ അമിതമായി പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചു കഴിഞ്ഞാൽ ശരീരത്തിന് സംഭവിക്കുന്നത് എന്നതിനെ കുറിച്ച് വിശദമായി വിശദീകരിക്കാം. സാധാരണ നമ്മുടെ ഡയറ്റ് ഒരു ദിവസത്തെ ഭക്ഷണക്രമം എങ്ങനെയാണ് എന്നത് നിങ്ങൾക്ക് അറിയാമോ? ഒരു ഐഡിയൽ ഡയറ്റ് എന്ന് പറയുന്നത് ഒരു 60% കാർബോഹൈഡ്രേറ്റ് അതായത് ചോറ് ആണെങ്കിലോ അല്ലെങ്കിൽ മറ്റ് പച്ചക്കറികൾ ഇത് എല്ലാം തന്നെ കാർബോഹൈഡ്രേറ്റിന്റെ ഗണത്തിൽ തന്നെയാണ് പെടുന്നത്. ഫ്രൂട്ട്സ് ആയിക്കോട്ടെ വെജിറ്റബിൾസ് ആയിക്കോട്ടെ ഇലക്കറികൾ ആയിക്കോട്ടെ എല്ലാത്തിലും കാർബോഹൈഡ്രേറ്റ് ഉണ്ട്. 60% നമ്മുടെ ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ് ഉണ്ടാക്കണം.
ഒരു പ്ലേറ്റിൽ 60% കാർബോഹൈഡ്രേറ്റ് 30% പ്രോട്ടീൻ. പ്രോട്ടീൻ എന്ന് പറയുമ്പോൾ അതിൽ ഉൾപ്പെടുന്നവ ആണ് നമ്മുടെ പയർ കടല പരിപ്പ്, പാല് മഷ്റൂം അഥവാ കൂണ് അതുപോലെ ഉള്ള ഘടകങ്ങൾ ഉണ്ട്. ഇവ എല്ലാം വെജിറ്റബിൾ പ്രോട്ടീൻ ആണ് ഇനി നോൺ വെജിറ്റബിൾ പ്രോട്ടീൻ എന്ന് പറയുമ്പോൾ ഇറച്ചി, മുട്ട തുടങ്ങിയവ ഈ പ്ലേറ്റിന്റെ 30%. ബാക്കി 10% കൊഴുപ്പ്. കൊഴുപ്പ് എന്ന് പറയുന്നത് നമ്മൾ ഇപ്പോൾ കഴിക്കുന്ന എണ്ണ ആയിക്കോട്ടെ തേങ്ങയ്ക്കുംഅകത്ത് കൊഴുപ്പുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.