കഴിഞ്ഞ രണ്ട് ആഴ്ചയിൽ ഒരുപാട് പേർ എന്നോട് ചോദിച്ച ചോദ്യമാണ് ഡോക്ടറെ ഈ ഫോർ പ്ലേ എന്ത് ആണ് എന്ന്. പെട്ടെന്ന് ആളുകൾക്ക് ഇങ്ങനെ ഒരു സംശയം വരാൻ കാരണം രണ്ട് ആഴ്ച മുൻപ് ഇറങ്ങിയ മലയാള സിനിമയിലെ ഒരു സീൻ ആണ് ആ സിനിമയിൽ നായിക നായകനോട് കിടപ്പറയിൽ വെച്ച് ചോദിക്കുന്നുണ്ട് ചേട്ടാ എനിക്ക് ലൈംഗിക ബന്ധത്തിൽ വളരെ വേദന ഉണ്ട് അതുകൊണ്ട് ചേട്ടൻ ഒന്ന് ഫോർ പ്ലേ ചെയ്താൽ നന്നായിരുന്നു. മലയാളികൾക്ക് ഇതോടുകൂടി ഈ വിഷയത്തെ കുറിച്ച് സംശയം ആരംഭിച്ചു. ഞാൻ ഈ വിഷയത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാൻ വിചാരിച്ചതല്ല എങ്കിൽ പോലും ഇപ്പോൾ ചെയ്യാൻ കാരണം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ രണ്ട് ദിവസം മുൻപ് എനിക്ക് വന്ന ഒരു ഫോൺ കോൾ ആണ്.
ഈ മാസം അവസാനം വിവാഹം കഴിയാൻ പോകുന്ന 27 വയസ്സ് ഉള്ള ഒരു യുവാവ് എന്നോട് ചോദിച്ച ഒരു സംശയം അദ്ദേഹത്തിൻറെ സംശയം എന്താണ് എന്ന് എനിക്ക് ഇവിടെ വിവരിക്കാൻ പറ്റില്ല കാരണം അത്രയും അശ്ലീലവും വികലവും ആയ ഭാഷയിലാണ് എന്നോട് സംസാരിച്ചത്. അതിൽനിന്ന് ഒരു കാര്യം എനിക്ക് മനസ്സിലായി വിവരവും വിദ്യാഭ്യാസവും നല്ല ഒരു ജോലിയും ഉള്ള ഒരു മലയാളി യുവാവിനെ പോലും ഇന്ന് ലൈംഗിക ജീവിതത്തെക്കുറിച്ച് കൃത്യമായ ഒരു ധാരണ ഇല്ല. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.