ജനങ്ങളിൽ സാധാരണയായി കാണുന്ന ഒരു പ്രശ്നം ആണ് മുടികൊഴിച്ചൽ ഇന്ന് ഞാൻ ഇവിടെ സംസാരിക്കാൻ പോകുന്നത് മുടികൊഴിച്ചലിന്റെ കാരണങ്ങളും അത് എങ്ങനെ തടയാം എന്ന് ഉള്ളതും ആണ്. രണ്ട് രീതിയിൽ മുടികൊഴിച്ചിൽ കാണാം പെട്ടെന്ന് ഉള്ള കടുപ്പത്തിലുള്ള മുടികൊഴിച്ചൽ, അല്ലെങ്കിൽ ക്രമേണയായി ഉണ്ടാകുന്ന മുടികൊഴിച്ചൽ. പെട്ടെന്ന് ഉള്ള മുടികൊഴിച്ചലിനെ കാരണങ്ങൾ പറയുക ആണ് എന്ന് ഉണ്ടെങ്കിൽ കടുത്ത പനി സർജറിക്ക് ശേഷം അല്ലെങ്കിൽ പ്രസവത്തിന് ശേഷം. ഇത് കഴിഞ്ഞ് ഏതാനും മാസങ്ങൾക്ക് ശേഷം പെട്ടെന്ന് ഒരു മുടികൊഴിച്ചൽ കാണപ്പെടാറുണ്ട്.
അതേപോലെ തന്നെ രക്തകറവ് പ്രത്യേകിച്ച് ഏതെങ്കിലും പോഷകങ്ങളുടെ കുറവ് ഹോർമോണിൽ ഉണ്ടാകുന്ന തകരാറുകൾ പ്രത്യേകിച്ച് തൈറോയ്ഡ് ഹോർമോണുകളുടെ തകരാറുകൾ മരുന്നുകളുടെ പാർശ്വഫലം ഇതെല്ലാം മൂലം പെട്ടെന്ന് തന്നെ വളരെ കടുപ്പത്തിലുള്ള മുടികൊഴിച്ചാൽ കാണപ്പെടാറുണ്ട്. ജനിതകമായി ക്രമേണ ആയി വരുന്ന മുടികൊഴിച്ചിലിനെ ആണ് പാറ്റേൺ ഹെയർ ലോസ് എന്ന് പറയുന്നത്. പാറ്റേൺ ഹെയർ ലോസ് രണ്ട് രീതിയിൽ ആണ് കാണപ്പെടുക സ്ത്രീകളിൽ ഒരുതരത്തിലും പുരുഷന്മാരിൽ മറ്റൊരു തരത്തിലും ആണ് ഇത് കാണപ്പെടുന്നത്. സ്ത്രീകളിൽ മുടിയുടെ കട്ടി കുറയുക സെൻറർ എടുക്കുമ്പോൾ അതായത് നടുവേ എടുക്കുമ്പോൾ അതിൻറെ വീതി കൂടുക, നെറ്റി കയറുക ഇതെല്ലാമാണ് സാധാരണ ആയിട്ട് കാണാറ്. പുരുഷന്മാരിൽ പാറ്റേൺ ഹെയർ ലോസ് നമ്മൾ സാധാരണ പറയുന്ന കഷണ്ടി എന്ന് പറയുന്ന കാര്യമാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.