കറിവേപ്പില പോലെ തന്നെ എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്ന് ആണല്ലോ അല്ലേ ഈ മല്ലിയില എന്ന് പറയുന്നത്. അപ്പോൾ നമ്മൾ കടയിൽ നിന്ന് വാങ്ങുന്ന മല്ലിച്ചെടി ഉപയോഗിച്ച് നമ്മുടെ വീട്ടിൽ എങ്ങനെ മല്ലിച്ചടി വളർത്തിയെടുക്കാമെന്ന് ഉള്ള ഒരു അടിപൊളി വീഡിയോ ആയി ആണ് ഞാൻ ഇന്ന് വന്നിട്ടുള്ളത്. അതുപോലെ തന്നെ നമ്മൾ ഇന്ന് മല്ലി വിത്ത് പാകുന്നത് കാണിച്ച് തരുന്നുണ്ട് അതിൻറെ വളപ്രയോഗം, കൂടാതെ മല്ലിയിലയുടെ ഗുണങ്ങളും എല്ലാം തന്നെ ഈ വീഡിയോയിൽ ഉൾപ്പെടുത്തുന്നുണ്ട്. അപ്പോൾ ആദ്യം നമ്മൾ എന്താണ് ചെയ്യേണ്ടത് കടയിൽ പോയിട്ട് ദാ ഇതുപോലെ മല്ലി ഇല വാങ്ങണം.
നല്ല വേരുള്ള മല്ലിയില തന്നെ നോക്കി വാങ്ങുക. എന്നിട്ട് നമ്മൾ എന്ത് ചെയ്യണം എന്ന് അറിയുമോ അതിൻറെ മുകൾഭാഗം കട്ട് ചെയ്ത് മാറ്റുക ഈ തണ്ടിന്റെ മുകളിൽ ഒരു ഇല പോലും പാടില്ല എല്ലാ ഇലയും കട്ട് ചെയ്ത് മാറ്റുക ഇതിൽ നല്ല വേര് ഉണ്ടാകണം അത് പ്രത്യേകം ശ്രദ്ധിക്കുക. പിന്നെ ഇതുപോലെ കട്ട് ചെയ്ത് മാറ്റിയ ഇല ഉണ്ടല്ലോ അത് ആറുമാസത്തോളം എങ്ങനെ കേട് കൂടാതെ സൂക്ഷിക്കാം എന്നതിനെക്കുറിച്ചും പറയുന്നുണ്ട്. അപ്പോൾ അത് തൽക്കാലം നമുക്ക് മാറ്റിവയ്ക്കാം. ഇപ്പോൾ ദേ കണ്ടോ നമ്മൾ എല്ലാ ഇലയും ഇതുപോലെ കട്ട് ചെയ്ത് എടുത്തു. ഇപ്പോൾ ഇതിനെ വേറെ മാത്രമേ ഉള്ളൂ ഒരു ഇല പോലും ഇല്ല കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.