ഹൃദ്രോഗം ബാധിക്കുന്നവരുടെ എണ്ണം ഇന്ന് അതീതമായി കൂടുകയാണ്. താരതമ്യേന വയസ്സ് കുറഞ്ഞവരിൽ ആണ് ഇത് ഇപ്പോൾ കൂടുതൽ ആയി കണ്ടുവരുന്നത്. ഇതിൽ ഹാർട്ട് അറ്റാക്ക് വളരെയധികം ആളുകളുടെ ജീവൻ കവർന്നെടുക്കുന്ന ഒരു അസുഖമാണ്. ഇത് വന്നാൽ എങ്ങനെ ചികിത്സിക്കാം ഇനി അതിനേക്കാൾ ഉപരിയായി ഇത് വരാതെ ഇരിക്കാൻ നാം എന്തെല്ലാം ശ്രദ്ധിക്കണം? ഈ കാര്യങ്ങളാണ് ഞാൻ ഇന്ന് സംസാരിക്കുന്നത്. പ്രധാനമായി നെഞ്ച് വേദന തന്നെയാണ് ലക്ഷണം നമ്മൾ വേദന എന്ന് പറയുമെങ്കിലും യഥാർത്ഥത്തിൽ ഇത് ഒരു വേദന അല്ല ഇതിനെ ആശ്വാസ്ഥ്യം എന്ന് ആണ് പറയുക.
നെഞ്ചിലെ അസ്വാസ്ഥ്യം എന്നത് ആണ് കറക്റ്റ് വാക്ക് നമ്മൾ ഇംഗ്ലീഷിൽ ചെസ്റ്റ് പെയിൻ എന്ന് പറയുമെങ്കിലും ചെസ്റ്റ് ഡിസ്കംഫർട്ട് എന്നത് ആണ് കറക്റ്റ് യുസേജ്. ഇത് ചില ആളുകൾക്ക് എരിച്ചിൽ പോലെ തോന്നാം ചില ആളുകൾക്ക് അമർത്തുന്നത് പോലെ തോന്നാം ചില ആളുകൾക്ക് അത് കുളത്തിൽ വലിക്കുന്നത് പോലെ തോന്നാം അങ്ങനെ ഓരോ ആളുകൾക്കും ഓരോ തരത്തിലാണ് ഉണ്ടാകുക. ഇനി ഇത് മെജോരിറ്റി ആളുകൾക്ക് നെഞ്ചിന്റെ മധ്യഭാഗത്ത് ആയി ആണ് ഉണ്ടാകുന്നത്. കുറച്ച് ശതമാനം ആളുകൾക്ക് ഇടതുഭാഗത്ത് വരാം കുറച്ച് ശതമാനം ആളുകൾക്ക് വലത് ഭാഗത്ത് വരാം. ഇനി ഒരു തെറ്റിദ്ധാരണ ഉണ്ട് നെഞ്ചിന്റെ അല്ലെങ്കിൽ ഹാർട്ടിന്റെ വേദന സാധാരണയായി ഇടതുഭാഗത്ത് ആണ് ഉണ്ടാകുക എന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.