കുട്ടികൾക്ക് ഉരുളക്കിഴങ്ങ് നൽകിയാൽ ബുദ്ധി കുറയുമോ?

കഴിഞ്ഞദിവസം എന്നെ ഒരു അമ്മ വിളിച്ച് ഒരു കാര്യം ചോദിച്ചിരുന്നു അമ്മയുടെ സംശയം ഇതായിരുന്നു കുട്ടികൾക്ക് ഉരുളക്കിഴങ്ങ് നൽകി കഴിഞ്ഞാൽ അവർക്ക് ബുദ്ധി കുറവ് ഉണ്ടാകും എന്ന് ഉള്ളത്. ഇത് സോഷ്യൽ മീഡിയ വഴി ധാരാളമായി പലയിടത്തും പ്രചരിക്കുന്ന ഒരു കാര്യമാണ് ഇത് കേട്ട് ധാരാളം അമ്മമാർ ഭയപ്പെട്ട് കുട്ടികൾക്ക് ഇപ്പോൾ ഉരുളക്കിഴങ്ങ് നൽകാൻ വേണ്ടി ഭയപ്പെടുന്നു മടിക്കുന്നു എന്ന കാര്യം അറിഞ്ഞു കൊണ്ടാണ് ഇപ്പോൾ ഇങ്ങനെ ഒരു വിഷയത്തെക്കുറിച്ച് ഇവിടെ സംസാരിക്കാൻ തീരുമാനിച്ചിരിക്കുന്നത് യഥാർത്ഥത്തിൽ കുട്ടികൾക്ക് വളരെ സേഫ് ആയിട്ട് വളരെ സുരക്ഷിതമായിട്ട് നൽകാൻ പറ്റുന്ന ഒരു ഭക്ഷണപദാർത്ഥമാണ് ഉരുള കിഴങ്ങ് എന്ന് പറയുന്നത്. ഉരുളക്കിഴങ്ങ് എന്ന് പറയുന്നത് കിഴങ്ങ് വർഗ്ഗത്തിൽ പെട്ട ഒന്നാണ്.

അതായത് ഭൂമിയുടെ അടിയിൽ സംഭരിച്ച് വെച്ചിട്ടുള്ള കാർബോഹൈഡ്രേറ്റിന്റെ അതായത് അന്നജത്തിന്റെ ഒരു കലവറ ആണ് ഇത് നമ്മൾ കുട്ടികൾക്ക് ഒരു 6 മാസം മുതൽ തന്നെ നമുക്ക് നൽകി തുടങ്ങാവുന്നത് ആണ് ആറുമാസം കഴിഞ്ഞാൽ കുട്ടികൾക്ക് നമ്മൾ സാധാരണയായി ചോറ് കൊടുക്കുന്ന പോലെതന്നെ അതിൻറെ ഒപ്പം ഉരുളക്കിഴങ്ങ് നമുക്ക് നല്ല ആവിയിൽ പുഴുങ്ങി എടുത്ത് വേവിച്ച് എടുത്ത ഉരുളക്കിഴങ്ങ് ഉടച്ചോ അല്ലെങ്കിൽ പൊടിച്ച് നമുക്ക് കുട്ടികൾക്ക് നൽകി കഴിഞ്ഞാൽ അത് അവർക്ക് ദഹിക്കുകയും ചെയ്യും കുട്ടികൾക്ക് ആവശ്യമുള്ള കാർബോഹൈഡ്രേറ്റ് അതോടൊപ്പം തന്നെ മിനറൽസും നമുക്ക് ഇതുവഴി അവർക്ക് നൽകാൻ വേണ്ടി സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *