ഇന്ന് ഞാൻ നിങ്ങളുമായി ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്നത് അല്ലെങ്കിൽ നിങ്ങൾക്ക് മനസ്സിലാക്കി തരാൻ വേണ്ടിയിട്ട് ആഗ്രഹിക്കുന്നത് സ്തന അർബുദത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാം ആണ് എന്നും അത് എങ്ങനെയാണ് മനസ്സിലാക്കേണ്ടത് എന്നും സ്തന അർബുദം സ്ഥിരീകരിക്കുന്നത് എങ്ങനെ ഇനി സ്തന അർബുദം ഉണ്ട് എന്ന് സ്ഥിരീകരിച്ചാൽ തന്നെ അതിൻറെ വ്യാപ്തി എത്രത്തോളം ഉണ്ട് എന്ന് അതായത് സ്റ്റേജിംഗ് നടത്തുന്നത് എങ്ങനെ എന്നുള്ള കാര്യങ്ങളെക്കുറിച്ച് ആണ്. ആദ്യം തന്നെ നമുക്ക് സ്തന അർബുദത്തിന്റെ രോഗലക്ഷണങ്ങൾ എന്തെല്ലാം ആണ് എന്തെല്ലാം ലക്ഷണങ്ങളാണ് നമ്മളിൽ കാണുന്നത് എന്നതിനെപ്പറ്റി നമുക്ക് നോക്കാം.
ഏറ്റവും ആദ്യമായി കണ്ടുവരുന്നത് അല്ലെങ്കിൽ ഏറ്റവും കോമൺ ആയിട്ട് കണ്ട് വരുന്ന ഈ രോഗത്തിന്റെ ലക്ഷണം എന്ന് പറയുന്നത് വേദന ഇല്ലാതെ സ്ഥലത്തിൽ വളരുന്ന ചെറിയ രീതിയിലുള്ള മുഴകൾ തന്നെ ആണ്. പ്രത്യേകിച്ച് ഈ അടുത്തിടെ കണ്ടുപിടിക്കപ്പെട്ട വളരുന്ന രീതിയിൽ ഉള്ള മുഴകൾ പിന്നെ രണ്ടാമത്തെ ലക്ഷണം ആയിട്ട് നമ്മൾ പറയുന്നത് സ്തനങ്ങൾക്ക് മൊത്തമായി ഒരു വലിപ്പ വ്യത്യാസമുണ്ടാകുക അതായത് വലിപ്പം കൂടുക നീരു വയ്ക്കുക എന്ന് ഉള്ള കാര്യങ്ങളാണ്. ഇത് കൂടാതെ സ്തനങ്ങളുടെ അതായത് ബ്രെസ്റ്റിന്റെ സ്കിന്ന് കട്ടി വെക്കുക. നമുക്ക് അതിന് ഒരു ഉദാഹരണം പറയുക ആണ് എന്നുണ്ടെങ്കിൽ നമ്മുടെ ഓറഞ്ചിന്റെ തൊലി പോലെ കട്ടി വയ്ക്കുക അതുപോലെതന്നെ മറ്റൊരു കാര്യം നിപ്പിളിന്റെ ഉള്ളിൽ നിന്ന് ഡിസ്ചാർജ് വരിക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.