ഒരു ഹാർട്ട് അറ്റാക്ക് വന്നാൽ ആ രോഗി മരണപ്പെടുമോ അതോ ജീവനിലേക്ക് തിരിച്ചുവരുമോ എന്നത് എല്ലാം നിശ്ചയിക്കുന്നതിന്റെ പ്രധാനപ്പെട്ട ഒരു ഘടകം എന്ന് പറയുന്നത് അവർക്ക് ചികിത്സ കിട്ടുന്ന സമയമാണ് അതായത് ഒരു ഹാർട്ട് അറ്റാക്ക് വന്ന് ഒരു മണിക്കൂറിനുള്ളിൽ അവർക്ക് വേണ്ട ചികിത്സ ലഭ്യമാവുക ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് അവരുടെ ഹൃദയത്തെ അറ്റാക്കിൽ നിന്നും പൂർണമായി തന്നെ തിരിച്ചു കൊണ്ടുവരാൻ വേണ്ടി സാധിക്കും. പക്ഷേ പിന്നീട് വൈകുന്ന ഓരോ സെക്കൻഡുകളും ഹാർട്ടിന്റെ മസിലുകൾക്ക് ഡാമേജ് വരുത്തുന്നതിനും അതുമൂലം ബിപി കുറഞ്ഞോ അല്ലെങ്കിൽ ഹൃദയം നിലയ്ക്കുന്നതുമൂലം മരണപ്പെടാനുള്ള സാധ്യത വളരെ ഏറെ ആണ്. ഇതിൻറെ പ്രധാന കാരണം എന്ന് പറയുന്നത് ലക്ഷണങ്ങളെ നമ്മൾ തിരിച്ചറിയുന്നതിൽ ഉള്ള വൈകലാണ്.
നമുക്ക് സാധാരണയായി ഒരു നെഞ്ചുവേദനയോ അല്ലെങ്കിൽ എന്തെങ്കിലും വന്നു കഴിഞ്ഞാൽ എല്ലാവരും സാധാരണ ചിന്തിക്കുക അത് ഗ്യാസ് ആണ് എന്നാണ് നമ്മൾ അത് ഉറപ്പിച്ചതുകൊണ്ട് വേഗം തന്നെ വീട്ടിലുള്ള ഇഞ്ചി വെളുത്തുള്ളി അങ്ങനെ എന്തെങ്കിലും എടുത്തു കഴിക്കും. അല്ലെങ്കിൽ നമ്മൾ എന്തു ചെയ്യും? അടുത്തുള്ള ഒരു മെഡിക്കൽ ഷോപ്പിൽ പോയി ഗ്യാസിന്റെ മരുന്ന് വാങ്ങി കഴിക്കും അപ്പോൾ നമുക്ക് അതിന് ഒരു ശമനം ലഭിക്കും. അപ്പോൾ നമ്മൾ ഉറപ്പിക്കും അത് ഗ്യാസ് തന്നെ ആയിരുന്നു എന്ന്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.