ആരോഗ്യകരമായ ജീവിതത്തിന് രാവിലെ നല്ല രീതിയിൽ ഭക്ഷണം ഉച്ചയ്ക്ക് അത്യാവശ്യം ഭക്ഷണം അതുപോലെ തന്നെ രാത്രിയിൽ വളരെ മിനിമം ആയ ഭക്ഷണം എന്നതാണ് നല്ല രീതിയിൽ ഉള്ള ഭക്ഷണക്രമം എന്നത് നമുക്ക് എല്ലാവർക്കും അറിയാം എന്നാൽ നമ്മുടെ മലയാളികളുടെ ഭക്ഷണക്രമം എങ്ങനെയാണ് രാവിലെ നല്ല തിരക്കിട്ടത് പോകേണ്ടത് കൊണ്ട് ജോലിക്ക് പോകേണ്ടതുണ്ട് രാവിലെ പലരും ഭക്ഷണം കഴിക്കാതെയാണ് പോകുന്നത്. അല്ലെങ്കിൽ പലരും എന്തെങ്കിലും ഒക്കെ കഴിച്ചു എന്ന് വരുത്തിയിട്ട് പോകാം ഉച്ചയ്ക്ക് നമ്മൾ കൊണ്ടുപോയ ഭക്ഷണമോ അതല്ലെങ്കിൽ ഹോട്ടലിൽ നിന്നും അത്യാവശ്യം കുറച്ച് ഭക്ഷണം ഒക്കെ കഴിക്കും രാത്രിയാണ് നമ്മൾ എല്ലാവരും തിരിച്ചു വന്നതിനുശേഷം വളരെ റിലാക്സ് ആയി സുഭിക്ഷമായി വയറുനിറയെ എല്ലാം ഭക്ഷണം കഴിക്കുന്നത് അല്ലേ.
എന്നിട്ട് സുഖമായി അങ്ങ് കിടന്നുറങ്ങും. നമ്മളെല്ലാവരും അതുപോലെ തന്നെ നമ്മുടെ കുട്ടികളെയും നമ്മൾ ശീലിപ്പിക്കുന്നതും എല്ലാം ഈ ഒരു രീതിക്ക് തന്നെയാണ്. ഈ ഒരു ഇത് ശീലിക്കുന്നത് നമ്മൾ മാത്രമല്ല നമ്മുടെ നാട്ടുകാരും നമ്മുടെ സമൂഹവും എല്ലാവരും ഇങ്ങനെ തന്നെയാണ് അതുകൊണ്ടുതന്നെയാണ് നമ്മുടെ നാട്ടിൽ വൈകിട്ട് നാലുമണിക്ക് ശേഷം ഹോട്ടലുകളും കടകളും എല്ലാം വളരെ ആക്ടീവ് ആയിട്ട് പ്രവർത്തിക്കുന്നത്. രാത്രി ഒരു 11 മണി 12 മണി ഒക്കെ കഴിയും ഇത് ഒക്കെ ഒന്ന് കൂട്ടാൻ രാത്രിയിൽ വളരെ ലൈറ്റ് ആയിട്ട് വരുന്ന ഭക്ഷണം കഴിച്ച് കിടന്നുറങ്ങുന്ന ഒരു ശീലം നമുക്ക് ഉണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.