പച്ചക്കറി കൃഷിയിൽ വളരെ മിടുക്കിയായ നമ്മുടെ സബ്സ്ക്രൈബർ കൂടിയായ ഒരാളെ പരിചയപ്പെടുത്തുകയാണ് നമ്മൾ ഇന്ന് ഇവിടെ ചെയ്യുന്നത്. അപ്പോൾ പച്ചക്കറി കൃഷിയിൽ മാത്രമല്ല കേട്ടോ ഈ ഒരു അമ്മ മികവ് തെളിയിച്ചിട്ടുള്ളത് അത് അല്ലാതെ നമ്മുടെ മാതൃ വൃക്ഷത്തിൽ നിന്ന് എങ്ങനെ മറ്റു ചെടികൾ ഉണ്ടാക്കാം അതേ ഗുണങ്ങളുള്ള അതിൻറെ തന്നെ ചെടികൾ എങ്ങനെ ഉണ്ടാക്കാം എന്നതിനെപ്പറ്റി ഒരു എയർ ലയറിങ് ചെയ്തിട്ടുണ്ട് അതുപോലെതന്നെ മോതിര വളയം ചെയ്തിട്ടുണ്ട് ഇതെല്ലാം ചെയ്തിട്ട് സക്സസ് ആയിട്ടുള്ള ഒരു ആള് ആണ് അപ്പോൾ നമുക്ക് എങ്ങനെയാണ് ഇങ്ങനെ മോതിര വളയം ചെയ്യുക എന്നതും അതുപോലെതന്നെ എയർ ലയറിങ് ചെയ്യുക എന്നതും നമുക്ക് ഇന്ന് നോക്കാം.
അപ്പോൾ ഈ എയർ ലയറിങ് എന്ന് പറയുന്നത് എന്താണ് എന്ന് അറിയാമോ നമ്മൾ മരത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് വേര് ഉത്പാദിപ്പിക്കുക എന്നതിനെയാണ് നമ്മൾ ലയറിങ് എന്ന് പറയുന്നത്. അപ്പോൾ അതിനു വേണ്ടി നമ്മൾ നല്ല കായ് ഫലമുള്ള ഒരു വൃക്ഷം വേണം തെരഞ്ഞെടുക്കാൻ. ഇതുപോലെ നല്ല കായ്കൾ ഉള്ള ഒരു ചെടി വേണം ഇതിനുവേണ്ടി തിരഞ്ഞെടുക്കാൻ എന്നിട്ട് അതിന്റെ തണ്ടിൽ നമ്മൾ കൃത്രിമമായി വേര് പിടിപ്പിക്കണം. എന്നിട്ട് അത് കട്ട് ചെയ്ത് നമ്മൾ മറ്റൊരു ചെടിയായി നടുക ആണ് ചെയ്യുന്നത് ഈ രീതിയിൽ നമുക്ക് ഒരു ചെടിയിൽ നിന്ന് തന്നെ ഒരുപാട് ചെടികൾ ഉണ്ടാക്കാൻ വേണ്ടി സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.