പുരുഷന്മാരിൽ കഷണ്ടി അതുപോലെ തന്നെ സ്ത്രീകളിൽ പി സി ഒ ഡി എന്ന രോഗം ഇതെല്ലാം എങ്ങനെ സംഭവിക്കുന്നു?

പി സി ഒ ഡി അതുപോലെ തന്നെ പി സി ഒ എസ് തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഹോർമോണുകളിൽ ഉണ്ടാകുന്ന അസന്തുലിതാവസ്ഥ മൂലം സംഭവിക്കുന്ന രോഗമാണ് പോളി സിസ്റ്റിക് ഒവേറിയൻ സിൻഡ്രം എന്ന് പറയുന്നത്. ആർത്തവങ്ങളിൽ ഉണ്ടാകുന്ന ക്രമക്കേടുകളിലും അമിത രോമ വളർച്ചയിലും മുഖക്കുരുവിലും മുടികൊഴിച്ചലിലും തുടങ്ങി വന്ധ്യത പ്രമേഹം കൊളസ്ട്രോൾ പ്രഷർ മാനസിക പ്രശ്നങ്ങൾ തുടങ്ങി തൈറോയിഡ് പോലെയുള്ള ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളിലേക്കും ഗർഭാശയ ക്യാൻസറിലേക്കും വരെ ഈ രോഗം നമ്മളെ എത്തിക്കാം ഈ രോഗം കണ്ടുപിടിക്കപ്പെടുന്ന കൗമാര പ്രായക്കാരുടെ എണ്ണം.

ഇപ്പോൾ ദിനംപ്രതി എന്നോണം കൂടി വരിക ആണ്. ഈ രോഗികളെ പരിശോധിക്കുമ്പോൾ സ്കാൻ ചെയ്യുമ്പോൾ സ്കാനിങ്ങിൽ നിന്നും നമുക്ക് ഓവറിൽ ചെറിയ സിസ്റ്റുകൾ കാണപ്പെടുന്നതിൽ നിന്ന് ആണ് പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ് എന്ന പേര് ഇതിന് വന്ന് ചേർന്നത്. എങ്കിലും ഇപ്പോൾ ആധുനിക പഠനങ്ങൾ കാണിക്കുന്നത് ഇത് കേവലം നമ്മുടെ ഓവറിയെ അതായത് അണ്ഡാശയത്തെ മാത്രം ബാധിക്കുന്ന ഒരു രോഗം അല്ല എന്നത് ആണ്. മാത്രമല്ല സ്ത്രീകളെ ബാധിക്കുന്ന ഈ പി സി ഒ എസ് എന്ന രോഗത്തിന് സമാനമായി തന്നെ ഒന്ന് പുരുഷന്മാരെ ബാധിക്കുന്നതായി കാണാം. എ ജി ഡി, ആൻറോ ജീനിക് അലോപ്പേഷ്യ അഥവാ കഷണ്ടി. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *