പക്ഷാഘാതം അഥവാ സ്റ്റോക്കിനെ പറ്റി പൊതുജനങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട അത്യാവശ്യമായ ചില കാര്യങ്ങൾ നിങ്ങളുമായി സംസാരിക്കാൻ വേണ്ടിയാണ് ഇന്ന് ഈ വീഡിയോയിലൂടെ ഞാൻ വന്നിട്ടുള്ളത്. സ്ട്രോക്ക് എന്നത് എന്താണ് എന്ന് ഉള്ളത് ഭൂരിഭാഗം നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം തന്നെയാണ്. നമ്മുടെ തലച്ചോറിന് അകത്തുള്ള രക്തക്കുഴലുകളിൽ ധമനികളിൽ രക്തം കട്ടപിടിച്ച ബ്ലോക്ക് ആകുന്ന അവസ്ഥ അല്ലെങ്കിൽ തലച്ചോറിൽ പൂട്ടി രക്തസ്രാവം ഉണ്ടാകുന്നതിനെ ആണ് സ്ട്രോക്ക് എന്ന് നമ്മൾ പറയുന്നത്. ഇങ്ങനെ സംഭവിക്കുമ്പോൾ നമ്മുടെ തലച്ചോറിലെ നാഡി കോശങ്ങൾക്ക് അഥവാ നമ്മുടെ തലച്ചോറിലെ ന്യൂറോണുകൾക്ക് നാശങ്ങളും കേടുകളും സംഭവിക്കും.
അവ നശിച്ചു പോകാൻ വേണ്ടി ചാൻസ് വളരെ കൂടുതൽ ഉണ്ട് അങ്ങനെ നശിച്ചുപോകുന്ന ആ സ്ഥലം നമ്മുടെ ശരീരത്തെ ഏതെങ്കിലും ഒരു ഭാഗത്തെ കണ്ട്രോൾ ചെയ്യുന്ന കോശങ്ങൾ ആയിരിക്കാം. അപ്പോൾ അങ്ങനെ സംഭവിക്കുമ്പോൾ ശരീരത്തിന് ഏതുഭാഗത്തെ കണ്ട്രോൾ ചെയ്യുന്ന കോശം ആണോ നശിച്ചത് അതുകൊണ്ട് ആ ഭാഗങ്ങളുടെ കൺട്രോളും ഒപ്പം നശിക്കും. അതുമൂലം ആ ഭാഗങ്ങളുടെ ചലനം നഷ്ടപ്പെട്ടേക്കാം. ഉദാഹരണത്തിന് നമ്മുടെ കൈകളുടെയും കാലുകളുടെയും സല്ലത്തെ കണ്ട്രോൾ ചെയ്യുന്ന ന്യൂറോണുകളാണ് നശിച്ചത് പോകുന്നത് എന്ന് ഉണ്ടെങ്കിൽ ആ ഒരു ഭാഗം പരാലിസിസ് ആയി മാറിയേക്കാം. അങ്ങനെയല്ല പകരം നമ്മുടെ കാഴ്ചയുടെ ന്യൂറോണുകളെയോ അല്ലെങ്കിൽ സംസാരത്തിന്റെ ന്യൂറോണുകളെയോ ആണ് ബാധിക്കുന്നത് എന്ന് ഉണ്ടെങ്കിൽ, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക..