ഓട്സിന്റെ ഗുണങ്ങൾ എന്തെല്ലാം? ശരീരത്തിന് ഗുണകരം ആകാൻ വേണ്ടി ഓട്സ് കഴിക്കേണ്ടത് എങ്ങനെ?

നമ്മുടെ മാറിയ ഭക്ഷണരീതിയുടെ ഭാഗമായിട്ട് മലയാളികൾ രണ്ട് കൈയും നീട്ടി സ്വീകരിച്ച ഏറ്റെടുത്ത ഒരു ഭക്ഷണമാണ് ഓട്സ് എന്ന് പറയുന്നത്. ഏതാണ്ട് 90 മുതൽ ആണ് ഓട്സ് എന്ന ഭക്ഷണം ഉപയോഗിച്ച് തുടങ്ങിയത്. അതായത് നമുക്ക് ഇടയിൽ പ്രമേഹ രോഗവും അമിതവണ്ണവും കൊളസ്ട്രോളും എല്ലാം വളരെ അധികം ആയി വർദ്ധിച്ചു തുടങ്ങിയ സമയത്ത് നമ്മുടെ ഭക്ഷണത്തിൽ ഫൈബർ കണ്ടൻറ് കൂടുതൽ ആയിട്ട് ഉള്ള എന്നാൽ കൊളസ്ട്രോൾ കുറയ്ക്കാൻ വേണ്ടി സഹായിക്കുന്ന ഒരു ഭക്ഷണം എന്ന രീതിയിൽ ആണ് ഓട്സ് ഇൻട്രൊഡ്യൂസ് ചെയ്തു തുടങ്ങിയത്. ഇന്ന് ഒരു ദിവസത്തിൽ ഒരു നേരം ഓട്സ് എന്ന രീതിയിൽ കഴിക്കുന്ന അല്ലെങ്കിൽ ഒരു നേരമെങ്കിലും കഴിക്കുന്ന മലയാളികൾ ധാരാളമായിട്ട് ഉണ്ട്.

ഗോതമ്പ് പോലെതന്നെ ലോകമെമ്പാടും ഏറ്റവും കൂടുതൽ ആയിട്ട് കൃഷി ചെയ്യുന്ന ഒരു ധാന്യ വർഗ്ഗത്തിൽ പെട്ടതാണ് ഓട്സ്. എന്നാൽ പത്ത് 200 വർഷങ്ങൾക്ക് മുൻപ് കാലി തീറ്റ ആയിട്ട് ഈ ഓട്സ് ഉപയോഗിച്ചിരുന്നു നമ്മുടെ കുതിരകൾക്ക് എല്ലാം ഇൻസ്റ്റൻറ് ആയിട്ട് കൊടുക്കാവുന്ന വളരെ എനർജിക്ക് ആയ ഒരു ഭക്ഷണമായിരുന്നു ഓട്സ് എന്ന് പറയുന്നത്. എന്നാൽ ഒരു നൂറു വർഷങ്ങൾക്ക് ഇപ്പുറം നടത്തിയിട്ടുള്ള അസംഖ്യ ആയിട്ടുള്ള റിസർച്ചുകളുടെ ഫലമായിട്ട് ആണ് ഈ പറയുന്ന ഓട്സ് മനുഷ്യർക്ക് വളരെ അധികം ഉപകാരപ്രദമായ ഒന്നാണ് എന്നത് കണ്ടെത്തിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *