പല സ്ത്രീകൾക്കും ഉള്ള ഒരു തെറ്റായ ധാരണ ആണ് തൻറെ വൃത്തി കുറവുകൊണ്ട് തനിക്ക് വരുന്ന ഒരു അസുഖമാണ് വെള്ളപോക്ക് അഥവാ അസ്ഥിയുരുക്കം അല്ലെങ്കിൽ യുക്കൊരിയ എന്ന അസുഖം. ഇന്ന് ഞാൻ നിങ്ങളുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നതും ഈ അസുഖത്തെക്കുറിച്ച് ആണ്. എന്താണ് ഈ യൂക്കോരിയ എങ്ങനെയാണ് ഇത് വരുന്നത് എന്താണ് ഈ രോഗം ബാധിക്കുന്നതിനുള്ള കാരണങ്ങൾ എന്നൊക്കെ നമ്മുക്ക് ഇന്ന് വിശദമായി പരിശോധിക്കാം. ഒപ്പം ഇത് നമുക്ക് എങ്ങനെ പരിഹരിക്കാം എന്ന് നോക്കാം. ഒരു ഡോക്ടർക്ക് നിങ്ങളുമായി സംസാരിക്കുമ്പോൾ തന്നെ ഇത് പെട്ടെന്ന് തിരിച്ച് അറിയാൻ സാധിക്കും എന്ന് നിങ്ങൾ മനസ്സിലാക്കണം.
ഒട്ടുമിക്ക എല്ലാ സ്ത്രീകളും എന്റെ ക്ലിനിക്കിൽ എന്നെ അടുത്ത വരുമ്പോൾ അവർക്ക് ആർത്തവം സംബന്ധം ആയിട്ട് ഉള്ള തകരാറുകൾ മൂലമാണ് വരുന്നത്. അപ്പോൾ നമ്മൾ അവരോട് ചോദിക്കുമ്പോൾ, വേറെ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ എന്ന് ചോദിക്കുമ്പോൾ അപ്പൊൾ അവർ പറയും ചെറുതായിട്ട് ഊര വേദന ഉണ്ട് ഡോക്ടറെ, അതുപോലെ തന്നെ വയറിൻറെ അടിഭാഗത്ത് വേദന ഉണ്ട് എന്ന് ഒക്കെ അവർ പറയും. ഇതെല്ലാം യുക്കൊരിയയുടെ അഥവാ അസ്ഥി ഉരുക്കത്തിൻ്റെ ലക്ഷണങ്ങൾ ആണ്. അതും അല്ല എന്ന് ഉണ്ടെങ്കിൽ എന്നോട് രോഗികൾ പറയും ഡോക്ടറെ എനിക്ക് ഒരു അസുഖം കൂടി ഉണ്ട്. അത് വളരെ പതുക്കെ ആയിരിക്കും പറയുന്നത്. കൂടുതൽ വിവങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.