ഇന്ന് പൊതുവായി നമ്മൾ മലയാളികൾക്ക് ഇടയിൽ കേരളത്തിൽ കണ്ടുവരുന്ന ഒരു രോഗമാണ് തൈറോയിഡ് രോഗങ്ങൾ തൈറോയ്ഡിന്റെ പ്രവർത്തനം താനേ കുറഞ്ഞു വന്നിട്ട് തൈറോക്സിൻ നമ്മുടെ ഓരോരുത്തരുടെയും ശരീരത്തിന് ആവശ്യമായ രീതിയില് ആവശ്യമായ അളവിൽ കിട്ടാതെ വരുന്ന അവസ്ഥ ഇന്ന് കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള ആളുകളിൽ പൊതുവായി നമ്മൾ കണ്ടുവരുന്ന ഒന്നാണ്. ഇപ്പോൾ തൈറോയ്ഡ് രോഗത്തിന് നമ്മൾ ചെയ്തു വരുന്നത് അതായത് നമ്മുടെ ശരീരത്തിന് ആവശ്യമായ തൈറോക്സിൻ നമുക്ക് ലഭിച്ചില്ല എന്ന് ഉണ്ടെങ്കിൽ പുറത്തുനിന്ന് തൈറോക്സിൻ നൽകുക എന്ന ചികിത്സാരീതി ആണ് ഇപ്പോൾ നമ്മൾ പൊതുവായി ചെയ്ത് അല്ലെങ്കിൽ ഏറ്റവും പോപ്പുലറായി ചെയ്തുവരുന്നത്.
എന്നാൽ ഇത് ഒന്നും കൂടാതെ അല്ലെങ്കിൽ ഇതിനേക്കാൾ എല്ലാം മുന്നേ തന്നെ നമുക്ക് നമ്മുടെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറഞ്ഞ് വരുമ്പോൾ ഈ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കൂട്ടാൻ വേണ്ടി ചെയ്യുന്ന ചില നാച്ചുറൽ ആയിട്ടുള്ള മാർഗങ്ങളുണ്ട്. അതിനുമുമ്പ് നമ്മൾ ഏറ്റവും പ്രധാനമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ ഇങ്ങനെ നമ്മുടെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറഞ്ഞ വരുന്നതിന്റെ കാരണങ്ങൾ എന്തെല്ലാം ആണ് എന്നതിനെപ്പറ്റി നമ്മൾ കൃത്യമായി അറിഞ്ഞിരിക്കണം. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറഞ്ഞ വരുന്നതിനുള്ള പ്രധാന കാരണം എന്ന് പറയുന്നത് അന്തരീക്ഷ മലിനീകരണവും അതുപോലെ തന്നെ നമ്മുടെ ശരീരത്തിലേക്ക് എത്തുന്ന പലവിധ ടോക്സിനുകളും ആണ്. കൂടുതൽ വിവരങ്ങൾക്കായി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.