ഞാൻ ഇന്ന് നിങ്ങളുമായി ഇവിടെ സംസാരിക്കാൻ ആഗ്രഹിക്കുന്ന വിഷയം എന്ന് പറയുന്നത് ലിവർ സിറോസിസ് അഥവാ കരൾ വീക്കം എന്ന വിഷയം ആണ്. എന്തെല്ലാം കാരണങ്ങൾ കൊണ്ട് ആണ് നമുക്ക് ലിവർ അഥവാ കരൾ വീക്കം എന്ന അസുഖം ഉണ്ടാകാൻ സാധ്യത ഉള്ളത്. അതിൽ ഒന്നാമത്തേത് ആയിട്ട് പറയാനുള്ളത് അമിതമായ മദ്യപാനം തന്നെ ആണ് മദ്യപാനം മൂലം നമുക്ക് ലിവർ സിറോസിസ് ഉണ്ടാകാം. രണ്ടാമത്തേത് ആയിട്ട് പറയാനുള്ളത് പൊണ്ണത്തടി ആണ് കാരണം ഈ പൊണ്ണത്തടി മൂലം നമുക്ക് ഫാറ്റി ലിവർ ഉണ്ടാകും അമിതമായി നമ്മുടെ ലിവറിൽ വന്ന് കൊഴുപ്പ് അടിഞ്ഞുകൂടി ആണ് ഫാറ്റി ലിവർ ഉണ്ടാകുന്നത്.
ഈ ഫാറ്റി ലിവർ എന്ന അസുഖം പിന്നെ നമ്മളെ നേരിട്ട് നയിക്കുന്നത് ലിവർ സിറോസിസ് എന്ന അസുഖത്തിലേക്ക് ആയിരിക്കാം അതായത് ഫാറ്റി ലിവർ എന്ന അസുഖത്തിന്റെ അവസാനം അതായത് ഫാറ്റി ലിവർ വന്ന് പര്യവസനിക്കുന്നത് ലിവർ സിറോസിസ് ആണ്. പിന്നെ അടുത്ത പ്രശ്നം എന്ന് പറയുന്നത് കരളിനെ ബാധിക്കുന്ന ചില വൈറൽ ഹെപ്പറ്റൈറ്റിസ് ആണ്. അതായത് നമ്മുടെ ശരീരത്തിൽ കുറെ നാൾ നിൽക്കാൻ ശേഷിയുള്ള കുറെനാൾ നിൽക്കുന്ന ഒരുപാട് വൈറൽ ഹെപ്പറ്റുകൾ ഉണ്ട് ആദ്യം കരൾ വീക്കം ഉണ്ടാക്കുന്നു. അതിൽ നിന്ന് പിന്നീട് അത് ലിവർ സിറോസിസ് എന്ന അസുഖത്തിലേക്ക് വഴിമാറുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.