നമ്മൾ ഇന്ന് ഈ ഒരു വീഡിയോയിലൂടെ നിങ്ങളോട് സംസാരിക്കാൻ വേണ്ടി പോകുന്നത് അസിഡിറ്റി എന്ന് പറയുന്ന ഒരു വിഷയത്തെ പറ്റിയാണ്. അസിഡിറ്റി എന്ന് പറയുന്നത് നമുക്ക് അറിയാൻ നമ്മുടെ വയലിൽ ക്രമാതീതമായിട്ടുള്ള ആസിഡിന്റെ ഉത്പാദനം അത് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെയും ആണ് അസിഡിറ്റി എന്ന് പറയുന്നത്. സാധാരണ ഇതുമായി ബന്ധപ്പെട്ട് രോഗികളിൽ കണ്ടുവരുന്ന ഒന്നാണ് വയറു എരിച്ചിൽ വയറ് പുളിച്ചൽ വയറു വീർത്തിരിക്കുന്നതുപോലെ വയറു പൊന്തി വരുന്നതുപോലെ നെഞ്ച് എരിച്ചിൽ അതുപോലെതന്നെ പുളിച്ചുതിട്ടി വരുക ഇതൊക്കെ വയലിൽ സാധാരണയായി ആസിഡ് കൂടി വരുമ്പോൾ അസിഡിറ്റി ഉണ്ടാകുമ്പോൾ കണ്ടുവരുന്ന കാര്യങ്ങളാണ്.
നമ്മുടെ ഈ ഒരു കാലഘട്ടം എന്നു പറയുന്നത് നമ്മുടെ ഭക്ഷണത്തിലുള്ള സമയത്തുള്ള വ്യത്യാസം അതുപോലെ ഭക്ഷണക്രമത്തിലുള്ള വ്യത്യാസം അങ്ങനെ ഇതെല്ലാം വ്യത്യാസപ്പെട്ട് മാറിമാറി വരുന്ന ഈ കാലഘട്ടത്തിൽ പ്രധാനമായിട്ടും ഉണ്ടാകുന്ന ഒരു അസുഖം തന്നെയാണ് ഈ അസിഡിറ്റി എന്ന് പറയുന്നത്.
അപ്പോൾ നമുക്ക് ആദ്യം എന്താണ് ഈ അസിഡിറ്റി എന്ന് നോക്കാം എന്താണ് ആദ്യം ഈ ആസിഡ് എന്ന് പറയുന്നത് നമ്മുടെ ആമാശയം നമ്മുടെ വയറ്റിൽ എത്തുന്ന പ്രോട്ടീനികളെ ദഹിപ്പിക്കാൻ വേണ്ടിയിട്ട് ഉത്പാദിപ്പിക്കുന്ന നീര് ആണ് ആസിഡ് എന്ന് പറയുന്നത്. ആ ആസിഡിന്റെ ഉത്പാദന നമ്മുടെ വയറ്റിൽ ക്രമാതീതമായി കൂടുമ്പോഴും അതുപോലെതന്നെ അതിനെതിരെ ഉല്പാദിപ്പിക്കുന്ന കഫത്തിന്റെ അളവ് കുറയുമ്പോഴും ആണ് അസിഡിറ്റി ഉണ്ടാകുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.