അടിവയറ്റിൽ വേദനയും ഇടയ്ക്കിടെ വയറിളക്കവും രക്തവും പഴുപ്പും പോകുന്നു. ഇത് എന്ത് തരം അസുഖമാണ്?

അടിവയറ്റിൽ കുളത്തി പിടിക്കുന്നതുപോലെ അനുഭവപ്പെടുന്ന ഒരു വേദന അത് പിന്നീട് ചെറിയ രീതിയിലുള്ള ഒരു ലൂസ് മോഷൻ ടെൻഡൻസിയിലേക്ക് പോകുന്നു അതായത് വയറിളക്കത്തിലേക്ക് പോകുന്നു. വയറിളക്കം എന്ന് പറഞ്ഞു കഴിഞ്ഞാൽ നമുക്ക് എങ്ങനെയെങ്കിലും അത് അമർത്തിപ്പിടിച്ച് അതായത് കടിച്ചുപിടിച്ച് ടോയ്‌ലെറ്റിൽ പോലും എത്താൻ പറ്റാത്ത അവസ്ഥ അതിനു മുൻപേ പോകുന്നു. ഇത് ദിവസത്തിൽ ആദ്യം രണ്ട് തവണ ഒക്കെ ആയിട്ട് ആകും പോകുന്നുണ്ടാവുക പിന്നീട് അത് നാലാകും പിന്നീട് അതിൽ നിന്ന് ഒക്കെ വളരെ കൂടിയിട്ട് ദിവസം ഒരു ഏഴ് തവണയൊക്കെ വയറു ഇളകി പോകുന്ന ഒരു അവസ്ഥയിലേക്ക് എത്തുന്നു. ആദ്യം നമ്മൾ ഏതേലും മെഡിക്കൽ സ്റ്റോറിലേക്ക് പോയിട്ട് നമ്മൾ വയറിളക്കത്തിന് വേണ്ട ഗുളികകളും മറ്റും വാങ്ങി കഴിക്കും.

എന്നാൽ അതുകൊണ്ടൊന്നും യാതൊരു രക്ഷയുമില്ല എന്ന് കാണുമ്പോൾ ആയിരിക്കും നമ്മൾ ഡോക്ടറെ സമീപിക്കുക ഡോക്ടറെ സമീപിച്ച് നമ്മൾ പരിശോധിക്കുമ്പോൾ ആണ് മനസ്സിലാവുക വൻകുടലിന്റെ അകത്ത് ചെറിയ നീർക്കെട്ടും അതുപോലെതന്നെ അതിൻറെ ഉള്ളിൽ ചെറിയ അൾസറുകളും ഉണ്ട് എന്ന കാര്യം. ഈ ഒരു അസുഖത്തെ പറ്റിയാണ് നമ്മൾ ഇന്ന് ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത് ഈ ഒരു അസുഖം ഇന്ന് മലയാളികൾക്ക് ഇടയിൽ വളരെയധികം കൂടി വരുന്നുണ്ട് വളരെ വിരളമായ ആളുകൾക്ക് ഇടയിൽ മാത്രമേ അല്ലെങ്കിൽ അങ്ങനെ മാത്രമേ നമ്മൾ ഈ ഒരു അസുഖത്തെക്കുറിച്ച് കേട്ടിട്ടുള്ളൂ. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.