സോപ്പ് ഉപയോഗിക്കുന്ന പ്രമേഹരോഗികൾ ശ്രദ്ധിക്കുക.

നമ്മൾ ഇതിനെ മുൻപ് ഉള്ള വീഡിയോകളിൽ പ്രമേഹവുമായി ബന്ധപ്പെട്ടിട്ടുള്ള ഉദര അല്ലെങ്കിൽ ദഹന പ്രശ്നങ്ങളെ കുറിച്ച് ഒക്കെ സംസാരിച്ചു എന്നാൽ ഒരുപാട് പേരെ അലട്ടുന്നതും അധികം ആരും സംസാരിക്കാത്തതും ആയിട്ടുള്ള ഒരു വിഷയം ആണ് പ്രമേഹവും ത്വക്ക് രോഗങ്ങളും എന്ന് പറയുന്നത് എന്ന് പറയുമ്പോൾ നമുക്ക് അറിയാം നമ്മുടെ ശരീരത്തെ തന്നെ ഏറ്റവും വലിയ ഒരു അവയവത്തിൽപ്പെടുന്നത് ആണ് ത്വക്ക് എന്ന് പറയുന്നത് വിസ്താരത്തിന്റെ കാര്യത്തിൽ അതായത് നീളവും വീതിയും ഒക്കെ എടുക്കുക ആണ് എന്നുണ്ടെങ്കിൽ നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ഒരു അവയവം ആണ് ത്വക്ക്.

അപ്പോൾ നമ്മുടെ ശരീരത്തെ മുഴുവനായിട്ട് പൊതിഞ്ഞിരിക്കുന്ന നമ്മുടെ ശരീരത്തെ ആവരണം ചെയ്യുന്ന ത്വക്കിനെ പ്രമേഹരോഗം ബാധിക്കാതെ ഇരിക്കില്ലല്ലോ കാരണം നമ്മൾ മുൻപ് പറഞ്ഞിട്ടുള്ള ഒരു കാര്യം തന്നെയാണ് നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളെയും അതായത് എന്തൊക്കെ അവയവങ്ങൾ ഉണ്ടോ ആന്തരികം ആയിക്കോട്ടെ ബാഹ്യ ആയിക്കോട്ടെ അവയെല്ലാം തന്നെ ഈ പ്രമേഹ രോഗം ബാധിക്കുന്നത് ആണ്. അപ്പോൾ നമ്മുടെ സ്കിന്നിന് ഏതൊക്കെ രീതിയിൽ ആണ് പ്രമേഹം ബാധിക്കുന്നത് അല്ലെങ്കിൽ ഏതൊക്കെ രീതിയിലുള്ള സ്കിൻ പ്രശ്നങ്ങൾ ആണ് ഈ പ്രമേഹ രോഗികളിൽ നമ്മൾ കണ്ട് വരുന്നത് എന്നതിനെക്കുറിച്ച് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ സംസാരിക്കാം. ദേഹം മുഴുവൻ ആയിട്ട് അനുഭവപ്പെടുന്ന ചൊറിച്ചിൽ ആണ് ഒട്ടുമിക്കരെയും ഭൂരിഭാഗം ബാധിക്കുന്ന ഒരു പ്രശ്നം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.