തലയിലും തൊണ്ടയിലും ഉണ്ടാകുന്ന കാൻസർ രോഗ ലക്ഷണങ്ങളും ചികിത്സയും.

ഇന്ന് ഞാൻ നിങ്ങളുമായി സംസാരിക്കാൻ വേണ്ടി പോകുന്നത് തലയിലും അതുപോലെ തന്നെ തൊണ്ടയിലും വരുന്ന ക്യാൻസറിനെ പറ്റി ആണ്. തലയിലും തൊണ്ടയിലും എല്ലാം കാൻസർ വരുമ്പോൾ സാധാരണയായി നമ്മൾ കണ്ടുവരുന്നത് നാവിൽ ഒരുപാട് കാലം നീണ്ടുനിൽക്കുന്ന മുറിവുകളോ അത് അല്ല എന്ന് ഉണ്ടെങ്കിൽ സംസാരിക്കാൻ വേണ്ടി ഉണ്ടാകുന്ന ബുദ്ധിമുട്ടുകളോ ശബ്ദത്തിന് എന്തെങ്കിലും വ്യത്യാസമോ അല്ലെങ്കിൽ ശ്വാസംമുട്ട് അല്ലെങ്കിൽ ഗ്രന്ഥികളിൽ ഉണ്ടാകുന്ന ചെറിയ രീതിയിൽ ഉള്ള തടിപ്പ് മൂക്ക് അടയുന്ന അവസ്ഥ അല്ലെങ്കിൽ കഴുത്തിൽ എന്തെങ്കിലും തടിപ്പ് ആയിട്ട് ആണ് കാണപ്പെടുക. ഇത്തരത്തിൽ ഉള്ള പ്രശ്നങ്ങൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉണ്ടെങ്കിൽ അത് മാത്രമല്ല അത് ഒത്തിരി കാലം നീണ്ടുനിൽക്കുന്ന രീതിയിലുള്ള പ്രശ്നങ്ങൾ ആണ് എന്ന് ഉണ്ടെങ്കിൽ അത് തലയിലും അതുപോലെ തന്നെ തൊണ്ടയിലും വരുന്ന കാൻസർ ആണ് എന്ന രീതിയിൽ നമ്മൾ സംശയിക്കേണ്ടതാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്.

ഹെഡ് ആൻഡ് നെക്ക് ക്യാൻസർ കൂടുതൽ ബാധിക്കുന്ന ആളുകൾ എന്ന് പറയുമ്പോൾ അത് ഏറ്റവും കൂടുതൽ ആയിട്ട് സ്മോക്ക് ചെയ്യുന്നതും അതുപോലെ തന്നെ മദ്യപാനം തുടങ്ങിയവ ഉപയോഗിക്കുന്ന ആളുകളാണ്. ഇത് കൂടാതെ റേഡിയേഷൻ മൂലം അതുപോലെതന്നെ ഒരുപാട് നേരം വെയിലത്ത് വർക്ക് ചെയ്യുന്ന ആളുകൾ തുടങ്ങിയിട്ടുള്ള ചില ഒക്യുബേഷൻ സംബന്ധം ആയിട്ടും ഹെഡ് ആൻഡ് നെക്ക് ക്യാൻസറുകൾ ആളുകളിൽ കണ്ട് വരുന്നവ ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.