ആപ്പിൾ തൊലിയോട് കൂടെ കഴിക്കുന്നത് കൊണ്ട് കാൻസർ വരുമോ? ആപ്പിളിൽ പുരട്ടുന്ന മെഴുക് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ.

ആപ്പിൾ തൊലിയോട് കൂടി കഴിച്ചു കഴിഞ്ഞാൽ നമുക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ? അത് ഭാവിയിൽ പിന്നീട് കാൻസർ മുതലായ രോഗങ്ങൾക്ക് കാരണം ആകുമോ? കഴിഞ്ഞ ഒരു 10, 15 വർഷങ്ങളായി നമ്മുടെ ഇടയിൽ നമ്മൾ ഒരുപാട് ചോദിച്ചു കേട്ടിട്ടുള്ള ഒരു സംശയമാണ് ഇത്. നമ്മൾ എത്രയൊക്കെ ആപ്പിൾ എന്ന ഭക്ഷ്യ വസ്തുവിന്റെ ഗുണങ്ങളെപ്പറ്റി പറഞ്ഞാലും ആളുകൾ ഉടനടി തന്നെ ഇതിനെപ്പറ്റി ചോദിക്കും കാരണം ആളുകൾക്ക് അത്ര അധികം പേടി ഉണ്ട് ഇതിന്റെ പുറമേ പുരട്ടിയിട്ടുള്ള മെഴുക് എന്നതിനെക്കുറിച്ച് ഈ മെഴുക് എന്ന് പറയുന്നത് പെട്രോളിയം ഉൽപന്നമാണ് അതായത് പെട്രോളിയത്തിൽ നിന്ന് ഉണ്ടാക്കുന്ന മറ്റൊരു പ്രോഡക്റ്റ് ആണ് ഈ ഒരു മെഴുക് എന്ന് പറയുന്നത്.

അതിനാൽ തന്നെ ഈ മെഴുക് നമ്മുടെ വയറിൽ നിന്ന് കഴിഞ്ഞാൽ ഇത് നമ്മുടെ കുടലിൽ ഒട്ടിപ്പിടിക്കുകയും കാലക്രമേണ ഇത് അവിടെ ഒരു കാൻസർ ആവുകയും ചെയ്യുന്നു എന്നത് ആണ് നമ്മൾ പൊതുവേ കേട്ടിട്ടുള്ളത് അങ്ങനെ ആണ് ഇപ്പോൾ പൊതുവെ പറയുന്നത്. നമ്മൾ യൂട്യൂബ് എടുത്ത് നോക്കി കഴിഞ്ഞാൽ ഒരു 7, 8 വർഷം മുൻപേ നമ്മുടെ മലയാളത്തിലെ ഒരു പ്രമുഖ ചാനൽ തന്നെ ഈ ആപ്പിളിനെ പുറമേയുള്ള ഈ മെഴുകുനെ പറ്റിയും അത് കത്തിച്ചാൽ ഉരുകി പോകുന്നതിനെപ്പറ്റിയും എല്ലാം തന്നെ ഒരു വീഡിയോ ഇട്ടിട്ട് ഉള്ളത് ആയിട്ട് കാണാം. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.