ടെൻഷൻ നിങ്ങളിലെ വേരോടെ പിഴുതെറിയാൻ

പലപ്പോഴും ടെൻഷൻ വളരെ വലിയൊരു വെല്ലുവിളിയായി നമ്മുടെ മുൻപിൽ നിൽക്കാറുണ്ട്. പലപ്പോഴും ചോദ്യപേപ്പർ ഒക്കെ കയ്യിൽ കിട്ടി കഴിഞ്ഞാൽ എല്ലാം മറന്നു പോകുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. തലയിൽ പഠിച്ചതും പഠിക്കാത്തതുമായ ഒരു കാര്യവും ഇല്ലാത്ത ഒരു അവസ്ഥ. ഇന്റർവ്യൂ ഉണ്ടാകുമ്പോൾ ചോദ്യങ്ങൾക്ക് മുൻപിൽ ഒന്നും പറയാനില്ലാതെ ഇരിക്കുന്ന ഒരു അവസ്ഥ. പലപ്പോഴും പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും ഈ ഒരു അവസ്ഥ പലർക്കും നേരിടേണ്ടി വന്നിട്ടുള്ളതാണ്.ആവശ്യത്തിന് ടെൻഷൻ ഒക്കെ ഉണ്ടാകുന്നത് വളരെ നല്ലതാണ്. കാരണം ജീവിതത്തിലെ പല വിജയങ്ങളുടെയും നേട്ടങ്ങളുടെയും ഒക്കെ പിന്നിൽ നമ്മെ കൂടുതൽ കർമ്മനിരതരാകാൻ സഹായിക്കുന്നതും ഈയൊരു പിരിമുറുക്കം തന്നെയാണ്.

എന്നാൽ ആവശ്യത്തിനും അനാവശ്യങ്ങളും ആയ സമയങ്ങളിൽ ഒക്കെ ഇതുപോലെയുള്ള അമിതമായ പിരിമുറുക്കം പലപ്പോഴും നമ്മെ പിന്നിലേക്ക് നടത്താൻ കാരണമായിട്ടുണ്ട്. കടുത്ത പിരിമുറുക്കത്തിൽ രക്തസമ്മർദ്ദവും ഹൃദയമിടിപ്പും അമിതമായ വിയർപ്പും വേഗത്തിലുള്ള ശ്വാസഗതിയും തുടങ്ങിയവ എല്ലാം കാരണം ചിലർക്ക് വയറുവേദന ആകാം. ചിലർക്ക് ടോയ്‌ലെറ്റിൽ പോകണം എന്ന് തോന്നാം. പരീക്ഷാ ദിവസങ്ങളിലും ഇതുപോലെയുള്ള അവസരങ്ങളിലും ഒക്കെയാണ് ഇത്തരത്തിലുള്ള പിരിമുറുക്കം എല്ലാം കടന്നു വരാറുള്ളത്.

There are many ways to reduce stress and anxiety, such as yoga, meditation, etc. But this sudden tension that a person who is going to attend an interview or is preparing for an exam is not good at all.