വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന യുവമിഥുനങ്ങൾക്ക് ആയി ഉള്ള ഒരു അവബോധം ആയാണ് ഞാൻ ഇന്ന് വന്നിട്ടുള്ളത്. കണ്ണിൽ പൂത്തിരികളുമായി എന്നാൽ ചെറിയ ഒരു ആകാംക്ഷയോടെ ആയിരിക്കും മിക്ക ദമ്പതികളും വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു ഉണ്ടാവുക. വളരെയധികം ഉത്തരവാദിത്തങ്ങൾ നിറഞ്ഞ ഒരു ജീവിതത്തിലേക്ക് ആണ് തങ്ങൾ പ്രവേശിക്കുന്നത് എന്ന കാര്യം ആരും തന്നെ മറന്നു പോകരുത്. ദമ്പതികൾ തമ്മിൽ ഒരു തുറന്ന സംസാരത്തിലൂടെ ആദ്യം തന്നെ തങ്ങൾക്ക് എപ്പോഴാണ് ഒരു കുട്ടി വേണ്ടത് എന്നതിനെ പറ്റി കൃത്യമായ ഒരു ധാരണ ഉണ്ടാക്കേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ്. ഓരോ പ്രഗ്നൻസിയും പ്ലാനഡ് ആയിരിക്കണം ഒരു ഇൻസിഡന്റിൽ അല്ലെങ്കിൽ ഒരു ആക്സിഡന്റിൽ പ്രഗ്നൻറ് ആകാതെ നോക്കേണ്ടത്.
വളരെ ഇംപോർട്ടൻസ് ആയ ഒരു കാര്യമാണ്. കാരണം പ്ലാനഡ് പ്രഗ്നൻസി ആണ് എന്ന് ഉണ്ടെങ്കിൽ ഒരു അമ്മയ്ക്ക് പൂർണ്ണമായ ആത്മവിശ്വാസത്തോടുകൂടിയും പൂർണമായ സന്തോഷത്തോടെ കൂടിയും ആ ഒരു പ്രഗ്നൻസി മുന്നോട്ട് കൊണ്ടുപോകാൻ വേണ്ടി സാധിക്കും. അതുപോലെ പെട്ടെന്ന് ഒന്നും ഗർഭധാരണം വേണ്ട എന്നത് ആണ് തീരുമാനം എന്ന് ഉണ്ടെങ്കിൽ ആ ദമ്പതികൾ ഒരു ഡോക്ടറെ പോയി കണ്ട് അതിന് ആവശ്യമായിട്ട് ഉള്ള ആ ദമ്പതികൾക്ക് അനുയോജ്യമായിട്ട് ഉള്ള ഗർഭ നിരോധന സംവിധാനങ്ങൾ ഉപയോഗിക്കുക എന്നതും അത്യാവശ്യമായ കാര്യമാണ്. ഇനി പ്രഗ്നൻസി ഉടനെ ആവാം എന്നത് ആണ് അവരുടെ തീരുമാനം എങ്കിൽ ഒരു പ്രീ കൗൺസിലിങ്ങിന് വേണ്ടി ഒരു ഡോക്ടറുടെ സഹായം തേടേണ്ടതും ഉചിതമായ കാര്യമാണ് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണുക.