
പലപ്പോഴും ആളുകൾ എന്നോട് ചോദിക്കുന്ന ഒരു ചോദ്യമാണ് ഡോക്ടറെ നമുക്ക് എന്തെങ്കിലും രോഗം ഉണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയിട്ട് നമ്മൾ എന്തെല്ലാം ടെസ്റ്റ് ആണ് ചെയ്യേണ്ടത് എന്ന്. അപ്പോൾ നമ്മൾ അവരോട് തിരിച്ചു ചോദിക്കാറുണ്ട് നിങ്ങൾ എന്തെങ്കിലും രോഗമുണ്ടോ നിങ്ങൾക്ക് നിങ്ങളെ ട്രീറ്റ്മെൻറ് എടുക്കുന്നവർ ആണോ എന്ന് ചോദിക്കാറുണ്ട്. അപ്പോൾ അവർ പറയും, ഞങ്ങൾക്ക് രോഗം ഒന്നും തന്നെയില്ല ഞങ്ങൾ ട്രീറ്റ്മെൻറ് ഒന്നും എടുക്കുന്നില്ല പക്ഷേ എനിക്ക് എന്തെങ്കിലും രോഗം ഉണ്ടോ എന്ന് എനിക്ക് ഒരു സംശയം ഉണ്ട്. അപ്പോൾ അത് തിരിച്ചറിയാൻ വേണ്ടി ഞാൻ എന്തെല്ലാം ടെസ്റ്റുകൾ ആണ് ചെയ്യേണ്ടത് എന്ന്. ഇത് ഒരാൾക്ക് മാത്രമുള്ള ഒരു സംശയം അല്ല ഒരുപാട് പേർക്ക് ഇത്തരത്തിലുള്ള സംശയങ്ങൾ ഉണ്ട് അതുകൊണ്ട് ആണ് ഇന്ന്.
ഹോസ്പിറ്റലുകളിൽ പ്രത്യേകിച്ച് പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ എല്ലാം തന്നെ എക്സിക്യൂട്ടീവ് ചെക്ക് അപ്പ് എന്ന് പറയുന്ന ഒരു വിഭാഗം ഉള്ളത്. നിങ്ങൾക്ക് വെറുതെ ആശുപത്രിയിൽ പോയി നിങ്ങൾക്ക് ആവശ്യമുള്ള ടെസ്റ്റുകൾ എല്ലാം നടത്തി നിങ്ങൾക്ക് നോക്കാൻ വേണ്ടി സാധിക്കും പലപ്പോഴും പല ആളുകളുടെയും പല അസുഖങ്ങളും മനസ്സിലാക്കുന്നതിന് വേണ്ടി ഇത്തരത്തിലുള്ള എക്സിക്യൂട്ടീവ് ടെസ്റ്റുകൾ സഹായിക്കാറുണ്ട്. അതുകൊണ്ട് ഇന്ന് ഒരാൾക്ക് ഒരു ആരോഗ്യമുള്ള ആൾക്ക് എന്തെങ്കിലും രോഗം ഉണ്ടോ എന്ന് അറിയുന്നതിന് വേണ്ടി എന്തെല്ലാം ടെസ്റ്റുകൾ ചെയ്യാമെന്നും അതിലൂടെ എങ്ങനെ രോഗം മനസ്സിലാക്കാം എന്നതിനെപ്പറ്റിയും ഞാൻ ഇന്ന് വിശദീകരിക്കാം. കൂടുതൽ അറിയാൻ വീഡിയോ കാണുക.