പനി വന്ന് മാറിയശേഷം ചുമ്മ വിട്ടു മാറുന്നില്ല ഇത് എന്ത് അസുഖമാണ്?

ഇന്ന് ഞാൻ സംസാരിക്കാൻ പോകുന്ന വിഷയം എന്ന് പറയുന്നത് വൈറൽ ഇൻഫെക്ഷൻ വന്നതിനുശേഷം ഉണ്ടാകുന്ന വിട്ടുമാറാത്ത ചുമയെ പറ്റിയാണ് ഇത് ഇപ്പോൾ ഒരുപാട് പേർ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഒരുപാട് പേർക്ക് ഉണ്ടാവുന്നത് എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ആദ്യം ഒരു വൈറൽ പനി വരും അതിനു ശേഷം ജലദോഷം വരും. അതിനുശേഷം ചുമ വരും എന്നാൽ ഈ ചുമ വിട്ടുമാറുന്നില്ല. ഇത് ഒരു രണ്ടുമാസത്തോളം തുടർച്ചയായി നിൽക്കുന്ന ഒരു കാര്യം ആണ് ഒരുപാട് പേര് ബുദ്ധിമുട്ടിക്കുന്ന ഒരു കാര്യമാണ്. അപ്പോൾ എന്തുകൊണ്ടാണ് ഇത് ഇങ്ങനെ നിൽക്കുന്നത് അതിനുള്ള കാരണങ്ങൾ എന്തൊക്കെയാണ് ഇത് ചികിത്സിക്കാനുള്ള മാർഗങ്ങൾ എന്തെല്ലാമാണ്? ഇതിൽ പേടിക്കാനുള്ള കാര്യങ്ങൾ എന്തെങ്കിലും ഉണ്ടോ.

ഇതിനെ പറ്റി ഒക്കെ ആണ് ഞാൻ ഇന്ന് സംസാരിക്കാൻ വേണ്ടി പോകുന്നത് അപ്പോൾ ആദ്യം തന്നെ എന്തുകൊണ്ടാണ് ആളുകൾക്ക് ഇതുപോലെ ഒരു വൈറൽ പനി വന്നു പോയതിന് ശേഷം ചുമ വിട്ടുമാറാതെ നിൽക്കുന്നത്. ഇത് പല കാരണങ്ങൾ കൊണ്ട് ഉണ്ടാക്കാം എന്നാലും പ്രധാനപ്പെട്ട ഒരു കാരണം എന്ന് പറയുമ്പോൾ നമുക്ക് അറിയാം നമുക്ക് എന്തെങ്കിലും പനി വരുമ്പോൾ ഈ പറയുന്ന വൈറസുകൾ നമ്മുടെ തൊണ്ടയിലും മൂക്കിലും ആ ഭാഗങ്ങളിൽ ഒക്കെയുള്ള കോശങ്ങളെയാണ് ബാധിക്കുന്നത് എന്ന്. അപ്പോൾ ആ ഒരു വൈറൽ ഇൻഫെക്ഷൻ വന്ന് മാറി കഴിഞ്ഞാൽ ആ ഭാഗത്ത് ഉള്ള കോശങ്ങൾ വളരെ സെൻസിറ്റീവ് ആയിരിക്കും കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.