ഒത്തിരിയേറെ കപ്പിൾസ് നമ്മുടെ അടുത്ത് വന്നിട്ട് നമ്മളെ കണ്ട് പറയുന്നുണ്ട് അതായത് ഒരു വർഷത്തിൽ ഏറെ ആയിട്ട് കുട്ടി ആകാൻ വേണ്ടി ശ്രമിക്കുന്നുണ്ട് പക്ഷേ ഇതുവരെ ഒന്നും ആയിട്ടില്ല എന്നത് എന്നാൽ ഇതിൻറെ പ്രത്യേകത എന്താണ് എന്ന് വച്ചുകഴിഞ്ഞാൽ അവർക്ക് ടെസ്റ്റ് ചെയ്തു നോക്കുമ്പോൾ എല്ലാം നോർമലാണ് ഹസ്ബൻഡ് കൗണ്ട് നോർമലാണ് അതുപോലെതന്നെ വൈഫിന് ഒരു സ്കാൻ ചെയ്ത് നോക്കുമ്പോൾ അതിൽ എല്ലാം തന്നെ നോർമലാണ്. അപ്പോൾ ഇത്തരത്തിലുള്ള ഒരു അവസ്ഥയിൽ എങ്ങനെ ആണ് ഇതിനു വേണ്ടിയിട്ടുള്ള ഒരു ട്രീറ്റ്മെൻറ് ചെയ്തു തുടങ്ങേണ്ടത്, എന്നൊക്കെ അവർ ചോദിക്കും ഇനിയെന്താണ് ചെയ്യേണ്ടത് ഞാൻ അവരുടെ തിരിച്ചു ലേഡിയോട് ചോദിക്കും നിങ്ങൾക്ക് മെൻസസ് ഒക്കെ കറക്റ്റ് ആണോ.
മെൻസസ് ആയി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് അപ്പോൾ അവർ മിക്കതും തിരിച്ചു പറയുക ഡോക്ടറെ എനിക്ക് പി സി ഓ ഡി അല്ലെങ്കിൽ അതുമായി അനുബന്ധപ്പെട്ട യാതൊരുവിധ പ്രശ്നങ്ങളും ഇല്ല കാരണം എൻറെ മെൻസസ് ഒക്കെ വളരെ കറക്റ്റ് ആണ് എന്ന്. എന്നാൽ പലപ്പോഴും അവിടെ മിസ്സ് ആയി പോകുന്ന ഒരു പോയിന്റ് ഉണ്ട് അതായത് നമ്മുടെ മെൻസസ് കറക്റ്റ് ആയിട്ട് ആണ് നടക്കുന്നത് എന്ന് ഉള്ളത് ഒരിക്കലും തന്നെ നമ്മളുടെ മെൻസസ് അല്ലെങ്കിൽ നമ്മുടെ ഓവറി അണ്ടാശയം ഇവയെല്ലാം ഹെൽത്തി ആണ് എന്നതിന്റെ ഒരു ലക്ഷണം അല്ല. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക..