പ്രമേഹരോഗിയും ഡോക്ടർമാരും ചെയ്യുന്ന വലിയ ഒരു തെറ്റ് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം.

പ്രമേഹവും മനസ്സും എന്ന വിഷയത്തെപ്പറ്റി ആണ് ഇന്ന് ഈ ഒരു വീഡിയോയിലൂടെ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത്. ബീറ്റാ കോശങ്ങളിൽ നിന്നും ഇൻസുലിൻ വരുന്നു അതിനെ റെസിസ്റ്റർ ചെയ്യാൻ ഉള്ളത് കൊഴുപ്പിൽ നിന്ന് വരുന്നു എന്നാൽ മനസ്സിൽ എന്താണ് ഇതിന് കാര്യം. പലപ്പോഴും ചികിത്സിക്കുന്ന ആളുകളാണ് എന്ന് ഉണ്ടെങ്കിലും അല്ലെങ്കിൽ രോഗികൾ ആണ് എന്ന് ഉണ്ടെങ്കിലും ചെയ്യുന്ന വലിയൊരു തെറ്റ് എന്ന് പറഞ്ഞത് ഈ മനസ്സിനെയും അതുപോലെതന്നെ ശരീരത്തെയും രണ്ടിനും രണ്ടായി കണ്ട് ചികിൽസിക്കുക രണ്ട് ആണ് എന്ന് കാണുക എന്നതാണ്. ഇത് ഒരു വലിയ തെറ്റ് തന്നെയാണ് പലപ്പോഴും നമ്മൾ ശരീരത്തിന് ട്രീറ്റ് ചെയ്യുമ്പോൾ ഒപ്പം മനസ്സിനെയും അതിൻറെ ഒപ്പം ചികിത്സിച്ച് മുന്നോട്ടു കൊണ്ടുപോകേണ്ടത് ആയിട്ടുണ്ട്.

പ്രത്യേകിച്ച് പ്രമേഹം പോലെ ഉള്ള ഒരു ക്രോണിക് ഡിസീസ് എടുക്കുമ്പോൾ അതായത് ഒരുപാട് കാലം നീണ്ടുനിൽക്കുന്ന ഒരു ഡിസീസ് ആകുമ്പോൾ അത് ബാധിക്കുന്ന ആളുകൾ ഒരുപാട് തരം വികാരങ്ങളിലൂടെ കടന്ന് പോകുന്ന ആളുകളാണ്. ഒരുപാട് പിരിമുറുക്കങ്ങൾ ഉണ്ടാകാം അല്ലെങ്കിൽ നിരാശ അനുഭവപ്പെടാം ഇനി അധികം ജീവിച്ചിട്ട് കാര്യമില്ല എന്നുള്ള തോന്നലുകൾ ഉണ്ടാകാം. അല്ലെങ്കിൽ ഒരു ആകാംക്ഷയും വീതിയും പ്രത്യേകിച്ച് പലപ്പോഴും ഇത്തരത്തിൽ പ്രമേഹത്തെ കുറിച്ചുള്ള വീഡിയോകൾ ഒക്കെ കണ്ടിട്ട് ഇതെല്ലാം എനിക്ക് ഉണ്ടോ എന്നുള്ള ഒരു അസ്വസ്ഥതയും ഭീതിയും ഒക്കെ ഉള്ള ആളുകൾ ഉണ്ടാകാം, കൂടുതൽ അറിയുവാൻ വീഡിയോ കാണുക.