കൈകളിലെ തരിപ്പ് കടച്ചിൽ മരവിപ്പ് എന്നിവ മാറാൻ.

നമ്മുടെ ഒപിയിൽ സ്ഥിരമായി വരുന്ന ആളുകളിൽ തന്നെ ഇതും കൂടുതൽ ആയിട്ട് കണ്ടുവരുന്ന ഒരു പ്രശ്നമാണ് കൈകൾക്ക് ഉണ്ടാകുന്ന തരിപ്പ് പെരിപ്പ് തുടങ്ങിയ കാര്യങ്ങൾ ഇതിൽ തന്നെ ഏറ്റവും പ്രധാനം ആയിട്ടും ആളുകൾക്ക് കണ്ടുവരുന്ന ഒരു കാര്യമാണ് കാർപ്പൽ തണൽ സിൻഡ്രം എന്ന് പറയുന്നത്. എന്താണ് ഈ ഒരു രോഗത്തിന് ഉണ്ടാകുന്ന ലക്ഷണങ്ങൾ എന്ന് നമുക്ക് നോക്കാം അതായത് കൈക്ക് ഉണ്ടാകുന്ന തരിപ്പ് അതുപോലെതന്നെ പെരുപ്പം ഒരു സൂചി കുത്തുന്നത് പോലെ ഉണ്ടാകുന്ന വേദന അതുപോലെതന്നെ അസഹ്യമായിട്ടുള്ള കൈകടച്ചിൽ ഇതൊക്കെയാണ് ഈ ഒരു രോഗത്തിൻറെ പ്രാഥമിക ലക്ഷണങ്ങൾ എന്ന് പറയുന്നവ. സ്ഥിരമായി ചെയ്യുന്ന വീട്ടിൽ ജോലികൾ ചെയ്യുമ്പോൾ അതായത് നമ്മൾ കറിക്ക് അരിയുക അതുപോലെതന്നെ തുണി പിഴിയുക മൊബൈൽ ഫോൺ ഉപയോഗിക്കുക തുടങ്ങി.

സ്ഥിരമായിട്ട് നമ്മൾ ചെയ്യുന്ന ജോലികൾ ചെയ്യുമ്പോൾ ഈ ഒരു വേദന കൂടുതലായിട്ട് അനുഭവപ്പെടുന്നത് കാണാറുണ്ട് അതുപോലെതന്നെ വൈകുന്നേരം ആകുമ്പോൾ ആണ് ഈ ഒരു വേദന ഏറ്റവും കൂടുതലായിട്ട് അനുഭവപ്പെടുന്നത് രാത്രി ആകുമ്പോൾ ഈ വേദന എന്ന് പറയുന്നത് അതിൻറെ ഉച്ചി സ്ഥാനത്തിൽ എത്തും. പലപ്പോഴും പല ആളുകൾക്കും രാത്രി ഉറക്കത്തിനിടയിൽ വേദന അനുഭവപ്പെട്ട് ഞെട്ടി എഴുന്നേൽക്കുന്ന ഒരു അവസ്ഥയിലേക്ക് എത്താറുണ്ട്. അതുപോലെതന്നെ ഇത്തരത്തിലുള്ള ഒരു വേദന വരുമ്പോൾ നമ്മൾ കൈക്കുടയുകയോ കൈത്തിരുമ്മുകയോ ഒക്കെ ചെയ്യുമ്പോൾ വേദന കുറയുന്നതും നമ്മൾ കാണാറുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.