പൈനാപ്പിൾ ചൂടുവെള്ളം കുടിച്ചാൽ കാൻസർ കോശങ്ങൾ കരിയും കാൻസറിന് അത്ഭുത മരുന്ന് സത്യം അറിയുക.

കഴിഞ്ഞ കുറച്ച് ദിവസമായിട്ട് ഒരു 7, 8 പേര് എനിക്ക് തുടർച്ചയായി അയച്ചു തന്ന ഒരു വാട്സ്ആപ്പ് മെസ്സേജ് ഉണ്ട്. അത് എന്താണ് എന്ന് ഞാൻ ഇവിടെ വായിക്കാം ക്യാൻസർ തോറ്റു പൈനാപ്പിൾ ചൂടുവെള്ളം ദയവായി പ്രചരിപ്പിക്കുക. ഈ ബുള്ളറ്റിൽ ലഭിച്ച ഓരോരുത്തരും ഇതിൻറെ ഒരു കോപ്പി10 പേർക്ക് എങ്കിലും അയക്കാൻ വേണ്ടി സാധിച്ചു കഴിഞ്ഞാൽ ഒരു ജീവനെങ്കിലും നിങ്ങൾക്ക് രക്ഷിക്കാൻ സാധിക്കും എന്ന് ഐ സി എസ് ജനറൽ ഹോസ്പിറ്റൽ ഡോക്ടർ പറയുന്നു. കുറച്ച് വർഷം മുൻപ് വരെ ദൈവവിശ്വാസം അത് ഏത് മതമായിക്കോട്ടെ ഇങ്ങനെ ഒരു കുറിപ്പ് അയച്ചിട്ട് ഇത് നിങ്ങൾ 10 പേർക്ക് അയച്ചുകൊടുക്കുകയാണ് എന്നുണ്ടെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഒരു അത്ഭുതം നടക്കും.

എന്നും ഇതേ നിങ്ങൾ നിരസിച്ചു കഴിഞ്ഞാൽ നിങ്ങൾ ഇടിവെട്ട് ഏറ്റ് മരിക്കും എന്നുമുള്ള ചില പ്രചരണങ്ങൾ നിങ്ങൾ കണ്ടിട്ടില്ലേ? അതെല്ലാം ഇപ്പോൾ ഇടയ്ക്ക് ട്രോൾ രൂപത്തിൽ വരാറുണ്ട് ഇപ്പോൾ ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നത് ആരോഗ്യമേഖലയും ആയി ബന്ധപ്പെട്ടതാണ്. ഇപ്പോൾ ഒരു ഡോക്ടറുടെ പേരിൽ കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വാർത്ത ആണ് ഞാൻ ഇപ്പോൾ ഇവിടെ വായിക്കുന്നത്. ഇതിൻറെ ബാക്കി ഞാൻ ഇവിടെ തുടരുക ആണ് പൈനാപ്പിൾ ചൂടുവെള്ളം നിങ്ങളുടെ ജീവൻ രക്ഷിക്കും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.