ഏത് കുരുടിച്ച ചെടിയും കിളിർത്ത് നിറയെ കായ്ക്കാൻ.

നമ്മളെ വീട്ടിലെ ചെടി തോട്ടത്തിൽ മിക്കപ്പോഴും കാണാവുന്ന ഒന്നാണ് മുളക് ചെടി കുരുടിച്ചുനിൽക്കുന്ന അവസ്ഥ. മറ്റു ചെടികൾക്കൊക്കെ കാണുന്നതിനേക്കാൾ ഉപരിയായി കുരുടിപ്പ് കാണുന്ന മുളക് ചെടിയിലാണ് മിക്കപ്പോഴും. ഈ കുരുടിപ്പ് മാറ്റാൻ പല തന്ത്രങ്ങളും പ്രയോഗിച്ച് പ്രാവർത്തികം ആകാതെ വന്നിട്ടുള്ളവർക്ക് ഉപയോഗിക്കാവുന്ന ഒരു മാർഗമാണ് ഇപ്പോൾ പറയുന്നത്. ഡോളോ മീറ്റ് ആണ് ചേർക്കുന്നത് സ്പെഷ്യൽ ഡോളോമിറ്റ്. ഗ്രോ ബാഗിൽ ആണ് മുളക് ചെടി നിൽക്കുന്നത് എന്നുണ്ടെങ്കിൽ, അതിന്റെ കടഭാഗത്ത് മണ്ണ് കൂമ്പാരം കൂട്ടി വെച്ച് സൈഡിൽ ഒരു ചാല് പോലെ ഉണ്ടാക്കി ആ ചാലിലേക്ക് രണ്ട് ടേബിൾസ്പൂൺ ഡോളമിറ്റ് ഒരു ലിറ്റർ വെള്ളത്തിൽ നന്നായി മിക്സ് ചെയ്തു ഒഴിച്ചു കൊടുക്കാം.

ഇങ്ങനെ ഒഴിച്ചു കൊടുത്ത ഗ്രോ ബാഗിൽ വീണ്ടും രണ്ട് ദിവസത്തിന് ശേഷം ന്യൂട്രി മിക്സ് ഇട്ടുകൊടുക്കാം. ചെടിയുടെ ഇലകളെ വെള്ളിയിച്ച അല്ലെങ്കിൽ ഉറുമ്പ് പോലുള്ള സൂക്ഷ്മജീവികൾ പറ്റിപ്പിടിച്ച് ഇരിപ്പുണ്ട് എന്നുണ്ടെങ്കിൽ ഇവയെ അകറ്റുന്നതിനായി ഉപയോഗിക്കാവുന്ന ഏറ്റവും നല്ല മരുന്നാണ് അഗ്രി ബോസ്. രണ്ടു മില്ലി അഗ്രി ബോസ് ഒരു ലിറ്റർ വെള്ളത്തിൽ നല്ലപോലെ മിക്സ് ചെയ്ത് സ്പ്രേ രൂപത്തിൽ ചെടിയുടെ ഇലകളിലും തണ്ടുകളിലും നന്നായി സ്പ്രേ ചെയ്തു കൊടുക്കാം. ഇങ്ങനെ ചെയ്യുന്നത് മൂലം ചെടിയിലെ ഇലപ്പൻ ചാഴി വെള്ളിച്ച ഉറുമ്പ് പുഴുക്കൾ എന്നിവയെ നശിപ്പിക്കാൻ സാധിക്കുന്നു. ഓരോ 20 ദിവസം കൂടുമ്പോഴും ന്യൂട്രി മിക്സ് ഇടയ്ക്കിടെ ഉപയോഗിക്കുന്നതുകൊണ്ട് ചെടികൾ നല്ലപോലെ കായിച്ച് ഫലം ലഭിക്കുന്നു.