നമ്മുക്ക് എല്ലാവർക്കും ഉള്ള ഒരു ബുദ്ധിമുട്ടാണ് കടങ്ങളും മറ്റും. പൂജാ മലരുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തുളസി. ഭഗവാന്റെ ഹൃദയത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന ഒന്നായതിനാൽ തന്നെയാണ് ഇത് ഒരു നിർമ്മാല്യമായി കണക്കാക്കാത്തത്. നിർമ്മാല്യം എന്നാൽ ഒരിക്കലും ഉപയോഗിച്ചാൽ വീണ്ടും ഉപയോഗിക്കാൻ സാധിക്കാത്ത പൂജ മലരുകൾ ആണ്. മറ്റ് പൂജയ്ക്ക് ഉപയോഗിക്കുന്ന പൂക്കളും ഇലകളും ഒന്നും വീണ്ടും ഉപയോഗിക്കാൻ സാധിക്കില്ല. എന്നാൽ തുളസി എത്ര തവണ വേണമെങ്കിലും കഴുകി വീണ്ടും ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ടുതന്നെയാണ് തുളസി എന്ന ചെടിയെ ഹൈന്ദവ മതാചാരപ്രകാരം ഒരു വീട്ടിൽ ഒഴിച്ചുകൂടാൻ ആകാത്തത് ആയതിന്റെ കാരണം. മഹാവിഷ്ണു ദേവനാണ് ഏറ്റവും ആദ്യമായി തുളസിയെ ആരാധിച്ചത്.
ഒരു വീട്ടിൽ തുളസിച്ചെടി നടുമ്പോൾ ശ്രദ്ധിക്കേണ്ടത് വീടിന്റെ വടക്ക് ദിശയിലോ, അല്ലെങ്കിൽ വടക്ക് കിഴക്ക് ദിശയിലോ ആയി വേണം ഇത് സ്ഥാപിക്കേണ്ടത്. ഈ ദിശയിൽ തുളസി വളർത്തുന്നതുകൊണ്ട് നമ്മുടെ വീട്ടിലേക്ക് എല്ലാവിധ ഐശ്വര്യങ്ങളും സമൃദ്ധിയും കടന്നുവരും എന്നുള്ളതിന് തീർച്ചയാണ്. തുളസി വളരുന്നതിനോടൊപ്പം നമ്മുടെ ജീവിതവും പച്ചപിടിക്കും എന്നതാണ് പറഞ്ഞു വരുന്നത്. വീട്ടിൽ എന്തെങ്കിലും കഷ്ടകാലം വരുന്നതിനു മുമ്പ് തുളസിച്ചെടിയെ ഒന്ന് ശ്രദ്ധിച്ചാൽ അറിയാം, അതിന്റെ ലക്ഷണങ്ങൾ ആ ചെടിയിൽ തന്നെ കാണിക്കും. നമ്മൾ വീട്ടിൽ നട്ട് നനക്കുന്ന തുളസി ചെടിക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചു കാണുകയാണെങ്കിൽ ഉടൻതന്നെ അടുത്തുള്ള മഹാവിഷ്ണു ക്ഷേത്രത്തിൽ ചെന്ന് നെയ്യ് വിളക്ക് നേരുകയോ അല്ലെങ്കിൽ പാൽപ്പായസം വഴിപാടായി നൽകുകയോ ചെയ്യാം.