വൻകുടലിലേയും, മലാശയത്തിലെയും കാൻസർ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്.

വൻകുടലിലെ അല്ലെങ്കിൽ മലാശയ ക്യാൻസർ ഇന്ന് വൻതോതിൽ കൂടി വരുന്ന അവസ്ഥയാണ് കാണുന്നത്. ഇതിന്റെ 10% കാരണവും ജനിതകമായി വരുന്നതാണ്. മദ്യപാനം പുകവലി എന്നിവയും ഇവയ്ക്ക് കാരണമായി വരാറുണ്ട്. എങ്കിൽ കൂടിയും ഏറ്റവും അധികം നമ്മുടെ മലാശയത്തെയും വൻകുടലിനെയും ബാധിക്കുന്ന കാരണമെന്നത് നമ്മുടെ ഭക്ഷണം തന്നെയാണ്. നമ്മുടെ ഫാസ്റ്റ് ഫുഡ് രീതിയും, ജങ്ക് ഫുഡ് കഴിക്കുന്നതും, അതുപോലെതന്നെ ബേക്കറി ഹോട്ടൽ എന്നിവിടങ്ങളിൽ നിന്ന് നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളും എല്ലാം നമ്മുടെ മലാശയ ക്യാൻസറിനെ വഴിതെളിക്കുന്നുണ്ട്. വീട്ടിൽ തന്നെ പാചകം ചെയ്യുകയാണെങ്കിലും എരിവും പുളിയും മസാലയും അധികം ചേർത്തുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് എല്ലാം നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും വളരെ ഹാനികരമാണ്. ഇത് അറിയാമെങ്കിൽ കൂടിയും വീണ്ടും ചെയ്യുന്നു എന്നതാണ് വിഷമകരമായ കാര്യം.

ഇപ്പോഴത്തെ ജീവിത രീതി അനുസരിച്ച് നാം ചെയ്യുന്ന ജോലികൾ എല്ലാം ഇരുന്നുകൊണ്ടുള്ള ജോലികളാണ്, അതുതന്നെയാണ് ഏറ്റവും വലിയ ഒരു പ്രശ്നവും. വ്യായാമക്കുറവ് തന്നെയാണ് ശരീരത്തിന് ഇത്തരത്തിലുള്ള രോഗാവസ്ഥകൾ കൂടുതലായി വന്നുചേരാനുള്ള കാരണമായി മാറുന്നത്. അടുപ്പിച്ചുള്ള ദിവസങ്ങളിൽ മലബന്ധമോ, അല്ലെങ്കിൽ രണ്ടു ദിവസം വരെ മലബന്ധത്തിനു ശേഷം രണ്ടു ദിവസം കടുത്ത വയറിളക്കമോ, അല്ലെങ്കിൽ മലത്തിൽ ബ്ലീഡിങ് കാണിക്കുന്ന അവസ്ഥയോ ഇതെല്ലാം മലാശയ ക്യാൻസറിന്റെ ലക്ഷണങ്ങൾ തന്നെയാണ്.ചില ആളുകൾ മാത്രം ഇത് വയറു വീർത്ത് വരുന്ന അവസ്ഥയോ അല്ലെങ്കിൽ അടുപ്പിച്ചുള്ള ശർദിയോ ഒക്കെയായി ലക്ഷണങ്ങൾ പുറത്തു വരാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുമ്പോൾ ഇവയെ അവഗണിക്കാതെ ഡോക്ടേഴ്സ്നെ കാണേണ്ടത് നിർബന്ധമായിട്ടുള്ള കാര്യമാണ്.