ശരിയായ രീതിയിൽ ഉറക്കം ലഭിക്കുന്നതിന് ചെയ്യേണ്ട ചില കാര്യങ്ങൾ.

ഭക്ഷണവും വെള്ളവും പോലെ ഒരു മനുഷ്യനെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഉറക്കവും.ഉറക്കം നഷ്ടപ്പെട്ടാൽ ആ മനുഷ്യന്റെ ജീവിതത്തിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നു. രോഗാവസ്ഥകളിലേക്കും അതുപോലെതന്നെ മാനസിക പിരിമുറുക്കങ്ങളിലേക്കും ഇത് നയിക്കാൻ ഇടയുണ്ട്. മരുന്നുകൾ ഒന്നുമില്ലാതെ നല്ല ഉറക്കം ഉള്ളവനാണ് ലോകത്തെ ഏറ്റവും ഭാഗ്യവാനായ മനുഷ്യൻ എന്നാണ് പറയപ്പെടുന്നത്. നമുക്കും അതുപോലുള്ള ഉറക്കം ലഭിക്കാൻ പരിശ്രമിക്കുന്നതിലൂടെ പല രോഗാവസ്ഥയും മാനസിക പിരിമുറുക്കങ്ങളിൽ നിന്നും നമുക്ക് രക്ഷ നേടാൻ ആകും. ആദ്യകാലങ്ങളിൽ എല്ലാം നമ്മുടെ ആളുകൾ നേരത്തെ ഉറങ്ങി നേരത്തെ എഴുന്നേൽക്കുന്ന ശീലമായിരുന്നു. എന്നാൽ ഇന്നത്തെ ജീവിത രീതി മാറിയതനുസരിച്ച് ആളുകൾ നേരം വൈകി ഉറങ്ങി നേരം വൈകി എഴുന്നേൽക്കുന്ന ശീലമാണ്. ജോലിയിലുള്ള സ്‌ട്രെസ്സും, കമ്പ്യൂട്ടറിലും മൊബൈൽ ഫോണിലും നോക്കിയിരിക്കുന്ന അവസ്ഥയും കൊണ്ട് തന്നെ പലപ്പോഴും.

ആളുകൾക്ക് ഉറക്കം നഷ്ടപ്പെടുന്നതായി കാണുന്നു. പല ജോലി മേഖലകളിലും ഇത്തരം ഉറക്കം നഷ്ടപ്പെടാനുള്ള കാരണങ്ങൾ ഉണ്ടാകാറുണ്ട്. ഡോക്ടേഴ്സ് ആണെങ്കിൽ പോലും രാത്രിയിൽ ജോലി വരുന്നതുകൊണ്ട് ഉറക്കം നഷ്ടപ്പെടാം. അതുകൊണ്ട് തന്നെ പരമാവധി നമുക്ക് രാത്രിയിലുള്ള ജോലികൾ ഒഴിവാക്കി വയ്ക്കാൻ സാധിക്കുന്നവയാണെങ്കിൽ ഒഴിവാക്കുക ഇങ്ങനെ ഉറങ്ങാൻ സാധിക്കാത്തവരാണ് എന്നുണ്ടെങ്കിൽ പകൽ സമയത്തെങ്കിലും ഉറങ്ങാൻ പരിശ്രമിക്കുക. അമിതമായുള്ള സ്ട്രെസ്സും കാര്യങ്ങളും ഒഴിവാക്കാൻ ശ്രമിക്കുന്നതിലൂടെയും നല്ല ഉറക്കം ലഭിക്കുന്നു. ഇനി ഒരു കാരണവുമില്ലാതെയാണോ ഉറക്കം വരാത്തത് എന്നുണ്ടെങ്കിൽ തന്നെയും അവർ രാത്രി ഒരു 8:30 മണിയാകുമ്പോഴേക്കും കണ്ണടച്ച് കിടക്കാൻ പരിശ്രമിക്കുക, ഇതിലൂടെ താനെ ഉറക്കം വരാൻ തുടങ്ങും.