കടലാസ് പൂവ് കുല കുത്തി ഉണ്ടാകുന്നതിന്, നഴ്സറിയിൽ ഉപയോഗിക്കുന്ന അതേ രീതി.

നമ്മുടെ വീട്ടുവേലിക്കലൊക്കെ ആദ്യകാലങ്ങളിൽ കണ്ടിരുന്ന ബോഗൺ വിലയാണ് ഇപ്പോൾ പൂന്തോട്ടത്തിലെ പ്രധാന താരം. കുല കുത്തി ഉണ്ടാവുന്ന കടലാസ് പൂക്കൾ കാണുന്നതിന് ഒരു പ്രത്യേക ഭംഗിയാണ്. ഇത് പലതരം കളറുകളിലും ഇപ്പോൾ കാണപ്പെടുന്നു. നമ്മൾ നേഴ്‌സറുകളിലും മറ്റും നല്ലപോലെ ഉണ്ടാകുന്ന കടലാസ് പൂക്കൾ കണ്ടായിരിക്കും ചെടികൾ വേടിക്കുന്നത്. എന്നാൽ ഇവ വീട്ടിൽ എത്തി കുറെ മാസങ്ങൾ കഴിയുമ്പോഴേക്കും പൂക്കളൊക്കെ ഒറ്റപ്പെട്ടു പോകുന്ന രീതിയിലും, ഒന്നോ രണ്ടോ പൂക്കൾ ഉണ്ടാകുന്ന അവസ്ഥയിലേക്ക് എത്തുന്നു. എന്നാൽ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് പോകാൻ വല്ല ചെടികളിൽ ഉപയോഗിക്കുന്ന ചാണകപ്പൊടിക്കും വെള്ളത്തിനും ഒരു കൃത്യമായ അളവുണ്ട്. അളവിൽ കൂടുതലോ അളവിൽ കുറവ് ആയി കൊടുക്കാൻ പാടില്ല.

കൃത്യമായ അളവിൽ ഇതിന് വേണ്ട വെള്ളവും വളവും കൊടുക്കുകയാണെങ്കിൽ ഇവ നല്ലപോലെ പൂത്ത് നിറഞ്ഞുനിൽക്കും. പച്ച ഇലകൾ ആയിട്ടുള്ള കടലാസ് പൂക്കൾ ആണ് നമ്മൾ ആദ്യം കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ പച്ചയിൽ വെള്ള കലർന്ന ഇലകളും കാണാൻ സാധിക്കും. അതുപോലെതന്നെ കടലാസ് പൂച്ചെടികൾ വയ്ക്കേണ്ടത് നല്ല വെയിൽ കിട്ടുന്ന സ്ഥലങ്ങളിലായിരിക്കണം. ചെറിയ ചട്ടിയിലേക്ക് ആണെങ്കിൽ രണ്ടുപിടി ചാണകപ്പൊടി മാത്രം മതി. ചട്ടി വലുതാണെങ്കിൽ അരക്കിലോ ചാണകപ്പൊടി വരെ ചേർക്കാം അതിൽ കൂടുതൽ പാടില്ല.ബോഗൻവില്ലയ്ക്ക് എപ്പോഴും വൈകുന്നേരങ്ങളിൽ മാത്രമാണ് വെള്ളമൊഴിക്കാൻ പാടുള്ളൂ. അതും ഒരു ലിറ്റർ വെള്ളം മാത്രമാണ് ഒരു ചെട്ടിയിൽ ഒഴിക്കേണ്ടത്. ഗോമൂത്രമോ,ചാണക വെള്ളമോ ഒന്നും ഈ ചെടികളിൽ ഉപയോഗിക്കരുത്.