വാഹനങ്ങൾക്ക് നമ്പർ എടുക്കുകയാണെങ്കിലും മൊബൈൽ നമ്പർ എടുക്കുകയാണെങ്കിൽ നമ്മളെപ്പോഴും നമ്പേഴ്സ് സെലക്ടീവായി തിരഞ്ഞെടുക്കാറുണ്ട്. ഇഷ്ട നമ്പറുകൾ, ഭാഗ്യ നമ്പറുകൾ എന്നിങ്ങനെയൊക്കെ ഉണ്ട്. ചില നമ്പറുകൾ എപ്പോഴും നമുക്ക് ഭാഗ്യം കൊണ്ട് നൽകുന്നതായിരിക്കും. അതുകൊണ്ട് നാം ആ നമ്പറുകൾ തിരഞ്ഞെടുക്കാൻ എപ്പോഴും ശ്രദ്ധിക്കും. ചില നമ്പറുകൾ നമ്മുടെ ജീവിതത്തിലേക്ക് ഭാഗ്യം കൊണ്ടുവരുന്നവയായിരിക്കും. അങ്ങനെയുള്ള നമ്പറുകൾ ഏതെന്ന് തിരിച്ചറിയാം. ജ്യോതിഷപ്രകാരം 27 നക്ഷത്രങ്ങൾ ആണ് ഉള്ളത്. ഇവയ്ക്ക് ഓരോന്നിനും ഓരോ ഭാഗ്യ നമ്പറുകൾ ഉണ്ട്. ഏറ്റവും ആദ്യത്തെ അശ്വതി നക്ഷത്രമാണ് ഈ നക്ഷത്രക്കാരുടെ ഭാഗ്യ നമ്പർ 7 ആണ്. ഭരണി നക്ഷത്രക്കാരുടെ ഭാഗ്യ നമ്പർ 9.
കാർത്തിക നക്ഷത്രക്കാരുടേതാണെങ്കിൽ ഇത് ഒന്നാണ്. രോഹിണി നക്ഷത്രക്കാരുടെ ഭാഗ്യ നമ്പർ രണ്ടും, മകയിരം നക്ഷത്രക്കാരുടെ ഭാഗ്യ നമ്പർ 9.തിരുവാതിര നക്ഷത്രക്കാരുടെ ഭാഗ്യ നമ്പർ നാലും. പുണർതം നക്ഷത്രക്കാരുടെ ഭാഗ്യ നമ്പർ മൂന്നും. പൂയം നക്ഷത്രക്കാരുടെ ഭാഗ്യ നമ്പർ എട്ടും, ആയില്ല്യം നഷ്ടക്കാരുടെ ഭാഗ്യ നമ്പർ 5. മകം നക്ഷത്രക്കാരുടെ ഏഴും, പൂരം നക്ഷത്രക്കാരുടെ ഒമ്പതും.ഉത്രം നക്ഷത്രക്കാരുടേത് ഒന്നും അത്തം നക്ഷത്രക്കാരുടേത് രണ്ടും. ചിത്തിര നക്ഷത്രക്കാരുടേത് ഒൻപതും, ചോതി നക്ഷത്രക്കാരുടെ നാലുമാണ് ഭാഗ്യ നമ്പറുകൾ. വിശാഖം മൂന്ന്, അനിഴം 8, തൃക്കേട്ട 5, മൂലം 7,പൂരാടം6, ഉത്രാടം ഒന്ന്, തിരുവോണം രണ്ട്, അവിട്ടം 9, ചതയം നാല്, പൂരുരുട്ടാതി മൂന്ന്, ഉത്രട്ടാതി 8, രേവതി അഞ്ച്.