തൈറോയ്ഡ് എന്നത് ഒരു മനുഷ്യന്റെ തൊണ്ടയോട് ചേർന്ന് കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ്. ഈ ഗ്രന്ഥിക്ക് ഉണ്ടാവുന്ന അപാകതകളോ പ്രശ്നങ്ങളെയാണ് തൈറോയ്ഡ് രോഗങ്ങൾ എന്നു പറയുന്നത്. ഇതിൽ ഉൽപ്പാദിപ്പിക്കുന്നത് തൈറോയ്ഡ് ഹോർമോൺ ആണ്. തൈറോയ്ഡ് രോഗങ്ങൾ തന്നെ രണ്ടു തരത്തിലാണ് ഉള്ളത് ഹൈപ്പോ തൈറോയ്ഡിസം, ഹൈപ്പർ തൈറോയ്ഡിസവും. ഹൈപ്പോ തയ്രോടിസത്തിന്റെ ലക്ഷണമാണ് അകാരണമായ അമിതമായ ഷീണം. അമിതമായ വിയർപ്പ്, മുടികൊഴിച്ചിൽ, ഹൃദയമിടിപ്പിന്റെ വേഗത കൂടുക, ശരീരത്തിന്റെ പല ഭാഗങ്ങളിലുള്ള വേദന, ചെറിയ തണുപ്പ് പോലും സഹിക്കാൻ പറ്റാത്ത അവസ്ഥയൊക്കെ തൈറോയിസതിന്റെ ലക്ഷണങ്ങളാണ്. തൈറോയ്ഡ് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആദ്യമായി നമ്മൾ ടെസ്റ്റ് ചെയ്യുന്ന ടി എസ് എച്ച് ലെവലാണ്.
തൈറോയ്ഡ്ന്റെ പ്രവർത്തനം കുറയുമ്പോഴാണ് ടി എസ് എച്ച് ലെവൽ കൂടുന്നത്. ബ്ലഡ് ടെസ്റ്റിൽ കുഴപ്പമുണ്ടാകാത്ത രീതിയിൽ തന്നെ ഈ തൈറോയ്ഡ് ഗ്രന്ദിയിൽ ചെറിയ മുഴകളും കുരുക്കളും പോലെ ഉണ്ടാകും. അതുകൊണ്ട് തന്നെ ഇവയെ തിരിച്ചറിയുന്നത് ഒരു അൾട്രാസൗണ്ട് സ്കാനിങ് തന്നെ ആവശ്യമായി വരാറുണ്ട്. ഇതിനെ തിരിച്ചറിയാതെ പോയാൽ പലപ്പോഴും ക്യാൻസർ പോലുള്ള രോഗങ്ങളിലേക്ക് വഴിമാറാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തിലുള്ള രോഗങ്ങൾക്ക് പലപ്പോഴും കൊടുക്കുന്ന ഗുളിക രൂപത്തിലുള്ളവയും, സഷേകളായും, പൊടികളായും എല്ലാം നൽകുന്നതും മരുന്നുകൾ അല്ല. പകരം നമുക്ക് ലഭിക്കാത്ത ചില ന്യൂട്രിയൻസ് വൈറ്റമിൻസ് എല്ലാം ആയിരിക്കും. അതുപോലെ തന്നെ തൈറോയ്ഡിനെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള ഭക്ഷണപദാർത്ഥങ്ങൾ പരമാവധിയും നമ്മുടെ ഭക്ഷണത്തിൽ നിന്നും ഒഴിവാക്കി നിർത്തിയാൽ, മിക്കപ്പോഴും ഈ തൈറോയിഡിനെ നിയന്ത്രിക്കാൻ സാധിക്കുന്നു.