തക്കാളി നല്ലപോലെ കാ പിടിക്കുന്നതിന്, നിറയെ പൂക്കുന്നതിനും.

നമ്മുടെ അടുത്ത തോട്ടത്തിൽ നമുക്ക് വളർത്താവുന്ന ഏറ്റവും നല്ല ഒരു പച്ചക്കറിയാണ് തക്കാളി. മിക്കവാറും എല്ലാ കറികളിലേക്കും നമ്മൾ തക്കാളി ഉപയോഗിക്കാറുണ്ട്. അതുകൊണ്ടുതന്നെ അടുക്കളത്തോട്ടത്തിൽ ഒരു തക്കാളി ഉണ്ടെങ്കിൽ എന്തെങ്കിലും കറി നമുക്ക് ഉണ്ടാക്കാൻ സാധിക്കും. ഇത്തരത്തിൽ തക്കാളി നല്ലപോലെ വീട്ടിൽ കായ്ക്കുന്നതിനും പൂക്കുന്നതിനും ആയി നമ്മൾ ചിലവാളങ്ങൾ പ്രയോഗിക്കേണ്ടതുണ്ട്. അതേസമയം തന്നെ ചില വളങ്ങൾ തക്കാളിക്ക് ഉപയോഗിക്കാൻ പാടില്ലാത്തവയുമുണ്ട്. ഇവ ഏതെന്ന് വേർതിരിച്ച് തിരിച്ചറിഞ്ഞാൽ മാത്രമാണ് നല്ല രീതിയിൽ നമുക്ക് വീട്ടിൽ തക്കാളി വളർത്താനാകു.ഇത്തരത്തിൽ തക്കാളിക്ക് ഉപയോഗിക്കാൻ പാടില്ലാത്ത ഒരു വളമാണ് ചാണകം. പച്ച ചാണകം ഒരിക്കലും തക്കാളി പൂക്കുന്നതിനും കായ്ക്കുന്നതിനോ ആയി ഇട്ടു കൊടുക്കാൻ പാടില്ല.

അതേസമയം തന്നെ തക്കാളിക്ക് നല്ലപോലെ പൂക്കുന്നതിനും കായ്ക്കുന്നതിനും ആയി കൊടുക്കേണ്ട ഒരു പ്രധാന വളമാണ് ഉള്ളിത്തോലും, ചാരവും. ഒരുപിടി ഉള്ളിത്തോല് 1/2 ലിറ്റർ വെള്ളത്തിൽ തലേദിവസം രാത്രി കുതിർത്തു വയ്ക്കുക. ഇത് രാവിലെ 1/2 ലിറ്റർ വെള്ളം കൂടി മിക്സ് ചെയ്തു തക്കാളിക്ക് സ്പ്രേ ചെയ്തു കൊടുക്കാം. ഇതോടൊപ്പം തന്നെ ചെയ്യേണ്ട മറ്റൊന്നാണ് ചാരം തക്കാളിക്ക് സ്പ്രേ ചെയ്തു കൊടുക്കുക എന്നുള്ളത്. ഇതിനായി ഒരു പിടി ചാരം അര ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്തു അത് അരിച്ചെടുത്ത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി തക്കാളിയുടെ ഇലകളിലും തണ്ടുകളിലും നല്ലപോലെ സ്പ്രേ ചെയ്തു കൊടുക്കാം. ഇങ്ങനെ ചെയ്യുകയാണെങ്കിൽ തക്കാളി ഒരു കുലയിൽ തന്നെ നിറയെ പൂക്കൾ ഉണ്ടാകുന്നതിനും, ഇവയെല്ലാം കായ്ച്ചു കിട്ടുന്നതിനും സഹായകമാകുന്നു.