രാത്രിയിൽ നമ്മൾ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ.

ഇന്ന് ജീവിതശൈലി രോഗങ്ങൾ വളരെ കോടി വരുന്ന സാഹചര്യമാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ചിലപ്പോൾ നമ്മളും ഇതിനെ അടിമകളായിട്ടുണ്ടായിരിക്കും. അതുകൊണ്ടുതന്നെ ജീവിതശൈലി രോഗങ്ങളെ നമുക്ക് ഇടയിൽ നിന്നും മാറ്റി നിർത്തുന്നതിനായി നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു വിഭാഗമാണ് ഭക്ഷണം. മിക്കവാറും ഭക്ഷണത്തിൽ നിന്നുമാണ് നമുക്ക് ഓരോ രോഗാവസ്ഥകളും ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഭക്ഷണത്തിൽ പ്രത്യേകം ശ്രദ്ധിച്ചാൽ തന്നെ ഈ രോഗങ്ങളിൽ നിന്നും നമുക്ക് അകന്നു മാറി ജീവിക്കാൻ സാധിക്കും. ഇതിനായി നമ്മൾ മൂന്നു നേരം കഴിക്കുന്ന ഭക്ഷണം ശരിയായ അളവിൽ ശരിയായ നേരങ്ങളിൽ തന്നെ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ രാത്രിയിൽ നമ്മൾ ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ കൂടുതലും ശ്രദ്ധ പുലർത്തണം. അതായത് രാത്രി കിടക്കാൻ പോകുന്ന സമയത്ത് ചില ഭക്ഷണപദാർത്ഥങ്ങൾ നമ്മൾ കഴിക്കാൻ പാടില്ല.

ഈ കൂട്ടത്തിൽ പെടുന്ന ആദ്യത്തെ ഭക്ഷണമാണ് ഐസ്ക്രീം. രാത്രി കിടക്കാൻ പോകുന്ന സമയത്ത് ഒരിക്കലും ഐസ്ക്രീം കഴിക്കാൻ പാടില്ല. ഇത് നമുക്ക് ശരീരത്തിന്റെ ടെമ്പറേച്ചർ വ്യത്യാസപ്പെടുത്തുകയും, ചുമ കഫക്കെട്ട് എന്നിവ പെട്ടെന്ന് തന്നെ ഉണ്ടാകാനും, അതുപോലെതന്നെ പ്രമേഹം ശരീരത്തിലേക്ക് പെട്ടെന്ന് വന്നു കൂടുന്നതിനും കാരണമായിത്തീരുന്നു.അതുപോലെതന്നെ നമ്മുടെ ഭക്ഷണത്തിൽ നിന്നും തക്കാളി രാത്രി സമയങ്ങളിൽ പരമാവധി കുറക്കുകയാണ് നല്ലത്. അല്ലെങ്കിൽ ഇത് ശരീരത്തിന്റെ ആക്ടിവിസം കൂട്ടുന്നതിനും ഇത് പല രോഗങ്ങളിലേക്കും വഴിവയ്ക്കുകയും ചെയ്യുന്നു. അതുപോലെതന്നെ രാത്രി ഏഴുമണിക്ക് മുൻപേ തന്നെ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. പകൽ ഭക്ഷണം സമയമില്ലാത്ത രീതിയിൽ കഴിക്കുകയും, രാത്രിയിലെ ഭക്ഷണം ഗ്രാൻഡ് ആക്കുകയും ചെയ്യുന്നത് നമുക്ക് ജീവിതശൈലി രോഗങ്ങളെ വിളിച്ചുവരുത്താൻ കാരണമാകുന്നു.