ദഹന പ്രശ്നങ്ങൾ ഒറ്റ മിനിറ്റിൽ തന്നെ മാറിക്കിട്ടുന്നു. ഇതൊന്ന് പരീക്ഷിച്ചു നോക്കൂ.

ഇന്ന് നാം മലയാളികളിൽ ഏറ്റവും അധികം കണ്ടുവരുന്ന ഒരു പ്രശ്നമാണ് ദഹന പ്രശ്നങ്ങൾ. ഗ്യാസ്, പുളിച് തികട്ടൽ, വയറു വീർക്കുന്ന അവസ്ഥ എന്നിവയെല്ലാം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതെല്ലാം നമുക്കുണ്ടാകുന്നതിന്റെ ഒരു പ്രധാന കാരണം എന്ന് പറയുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണവും, ഭക്ഷണം കഴിക്കുന്ന സമയക്രമങ്ങളും തന്നെയാണ്. പരമാവധിയും നമ്മൾ സാധാരണ ഭക്ഷണക്രമം തെറ്റിക്കാറുള്ള ആളുകളാണ് എന്നുണ്ടെങ്കിൽ കൃത്യസമയത്ത് തന്നെ എന്തെങ്കിലും ഒരു ചെറിയ ഭക്ഷണം എങ്കിലും കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത്തരത്തിൽ ദഹന പ്രശ്നങ്ങൾ ഉള്ള ആളുകൾക്ക് സ്പോട്ടിൽ തന്നെ റിസൾട്ട് കിട്ടുന്ന ചില ടിപ്പുകൾ ആണ് ഇനി പറയുന്നത്. സ്ഥിരമായി പുറത്തുനിന്നും ഭക്ഷണം കഴിക്കുന്ന ആളുകൾ ആണെങ്കിലും ഇത്തരം ദഹന പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

ഇക്കൂട്ടർക്ക് ഉപയോഗിക്കാവുന്ന ഒരു ചെറിയ ടിപ്പാണ്, ഒരു ടീസ്പൂൺ ചെറിയ ജീരകം ഒരു ഗ്ലാസ് വെള്ളത്തിൽ നല്ലപോലെ തിളപ്പിച്ചതിനുശേഷം ചൂടോടുകൂടി തന്നെ ഇത് കുടിക്കുക. ഇത് നിങ്ങൾക്ക് രാവിലെയും രാത്രിയോ ഏത് സമയത്ത് വേണമെങ്കിലും ചെയ്യാം.തന്നെ ഭക്ഷണത്തിനുശേഷം ഒരു ടീസ്പൂൺ പെരും ജീരകമോ, ഒരു സ്പൂൺ അയമോദകം എന്നിവ വെറുതെ ചവച്ചു കഴിക്കുക. ഇങ്ങനെ ചെയ്യുന്നതും ദഹന പ്രശ്നങ്ങൾ ക്രമീകരിക്കുന്നതിന് സഹായകമാകുന്നു. മലബന്ധം ഉള്ള ആളുകളാണ് എന്നുണ്ടെങ്കിൽ ഒരു ടീസ്പൂൺ ഇസാപ്പ്ഗോൾഡ് എന്ന മെഡിക്കൽ ഷോപ്പിൽ നിന്നും മേടിക്കാൻ കിട്ടുന്ന ഒരു ഉമി പോലുള്ള വസ്തു ഒരു ടീസ്പൂൺ ചെറു ചൂടുള്ള ഒരു ഗ്ലാസ് വെള്ളത്തിൽ മിക്സ് ചെയ്ത് ഉടനടി കുടിക്കുക. ഇത് രാത്രി കിടക്കുന്ന സമയത്ത് കഴിക്കുകയാണെങ്കിൽ രാവിലെ നല്ല രീതിയിൽ ശോധന ലഭിക്കുന്നു.