വീടിന്റെ ഈ ഭാഗത്ത് മുല്ല ചെടി വളർത്തുകയാണെങ്കിൽ സംഭവിക്കുന്നത്.

നമ്മുടെ വീട്ടിലെ ചെടികൾ വളർത്തുമ്പോൾ ഓരോ ചെടിക്കും ഓരോ സ്ഥാനമുണ്ട്. ചില ചെടികൾ നമ്മുടെ വീടിന്റെ ചില ഭാഗങ്ങളിൽ വയ്ക്കുന്നത് വീടിന് ദോഷവും, അതുപോലെതന്നെ ചില ചെടികൾ വീടിന്റെ ചില സൈഡിൽ വയ്ക്കുന്നത് ഗുണവുമായി മാറാറുണ്ട്. അതുകൊണ്ടുതന്നെ ഏതൊക്കെ ചെടി ഏതൊക്കെ ഭാഗത്ത് വെക്കണം എന്നുള്ളത് വാസ്തുശാസ്ത്രപ്രകാരം നമ്മൾ മനസ്സിലാക്കേണ്ടതാണ്. ഇത്തരത്തിൽ നമ്മൾ നമുക്ക് ഗുണകരമായ രീതിയിൽ ചെടികൾ വയ്ക്കാൻ എപ്പോഴും ശ്രദ്ധിക്കണം. ഇങ്ങനെ നാം ശ്രദ്ധിച്ചു വയ്ക്കേണ്ട ചെടികളിൽ ഒന്നാണ് മുല്ല. മുല്ലപ്പൂവിന്റെ മണം എല്ലാ ആളുകൾക്കും ഇഷ്ടമായിരിക്കും. അതുകൊണ്ട് തന്നെ വീട്ടിൽ ഒരു മുല്ല ചെടിയുള്ളത് എപ്പോഴും ഐശ്വര്യം തന്നെയാണ്.

ഇതിൽ നിറയെ പൂക്കൾ ഉണ്ടായി നിൽക്കുന്നത് കാണുന്നത് കണ്ണിനും ഒരു നല്ല കാഴ്ചയാണ്. മുല്ല ചെടി നമ്മുടെ വീടിന്റെ ഏതുഭാഗത്തു വേണമെങ്കിലും നട്ടുവളർത്താവുന്നതാണ്. ഇത് ഇവിടെ വെച്ചാലും കുടുംബത്തിന് ഒരുതരത്തിലുള്ള ദോഷവും ഉണ്ടാക്കുന്നില്ല എന്ന് പ്രത്യേകതയുണ്ട്. മുല്ല ചെടി ലക്ഷ്മിദേവി സാന്നിധ്യമുള്ള ഒരു ചെടിയാണ്. ഇത് ഒരുപാട് ഈശ്വര കടാക്ഷം നിറഞ്ഞതാണ് മുല്ല. അതുകൊണ്ടുതന്നെ വീടിന്റെ തെക്ക് കിഴക്കേ മൂലയിൽ ഈ മുല്ല ചെടി സ്ഥാപിക്കുകയാണ് എന്നുണ്ടെങ്കിൽ നമ്മുടെ കുടുംബത്തിന് എല്ലാവിധ ഐശ്വര്യങ്ങളും സമ്പൽസമൃദ്ധിയും ഉണ്ടാകാൻ ഇത് സഹായകമാകുന്നു. എവിടെ വയ്ക്കുന്നതുകൊണ്ടും ദോഷമില്ല എന്നതുകൊണ്ട് തന്നെ വീടിന്റെ ഏതുഭാഗത്ത് വേണമെങ്കിലും നമുക്ക് ഇത് സ്ഥാപിക്കാവുന്നതാണ്. തെക്ക് കിഴക്കേ മൂല എന്നത് അഗ്നികോൺ ആണ്. അഗ്നികോണിന് പുറത്ത് മുല്ല ചെടിവളർത്തുന്നതിനാൽ കുടുംബത്തിന് ലക്ഷ്മി ദേവി സാന്നിധ്യം ഒരുപാട് ഉണ്ടാകുന്നതിന് സഹായിക്കുന്നു.