ഈ വിദ്യ ഒന്നു പരീക്ഷിച്ചു നോക്കൂ. കൈ നിറയെ പയറു പറിക്കാം.

നമ്മുടെ വീട്ടിൽ നമുക്ക് വളർത്താവുന്ന ഒരു ചെടിയാണ് പയർ. പയർ വളർത്തുന്നതിന് എന്തെങ്കിലും കമ്പോ അല്ലെങ്കിൽ നല്ല ഒരു പന്തൽ ഇട്ടുകൊടുതാൽ, നിറയെ പയറുകൾ തൂങ്ങി കിടക്കുന്നത് കാണുന്നത് കണ്ണിന് നല്ല കുളിർമയേകുന്ന ഒരു കാഴ്ചയാണ്. ഇത്തരത്തിൽ പയർ നിറയെ ഉണ്ടാകുന്നതിനെ നമുക്ക് ഒരു വിദ്യ ഉപയോഗിക്കാം. ഏതൊരു ചെടിക്കുമെന്ന് പോലെ പയറിനും നല്ലപോലെ വെയില് ആവശ്യമാണ്. വെള്ളവും, വളവും, വെയിലും എല്ലാം നൽകി ഒരു ചെടിയെ സംരക്ഷിച്ചാൽ അത് നമുക്ക് നല്ലപോലെ വിളവു നൽകുമെന്ന് അതിലെ നമുക്ക് ഒരു സംശയവും വേണ്ട.

വിത്ത് പാകി മുളപ്പിക്കുന്ന സമയം മുതൽ ഒരു ചെടിക്ക് വേണ്ട എല്ലാ കരുതലും നമ്മൾ കൊടുക്കണം. പയറു വിത്തിൽ ഹൈബ്രിഡ് വിത്തുകൾ ആണ് എന്നുണ്ടെങ്കിൽ, ഇവ വെള്ളത്തിലിട്ട് കുതിർത്തേണ്ട ആവശ്യമില്ല. എന്നാൽ സാധാരണ വീട്ടിലുള്ള വിത്താണ് എന്നുണ്ടെങ്കിൽ 5 മിനിറ്റ് എങ്കിലും വെള്ളത്തിൽ കുതിർത്തുക. കോട്ടിംഗ് കൂടുതലുള്ള വിത്താണ് എന്നുണ്ടെങ്കിൽ 10 മിനിറ്റ്. അതിൽ കൂടുതൽ ഒരിക്കലും വിത്ത് കുതിർത്തരുത്. ഒരു ഗ്രോ ബാഗിൽ ഒന്നോ രണ്ടോ ചെടി എന്ന കണക്കിൽ വേണം വയ്ക്കാൻ അതിൽ കൂടുതൽ ഒരിക്കലും വെക്കരുത്. അതുപോലെ പയർ ചെടി പെട്ടെന്ന് പൂക്കുന്നതിനായി, ഒരു പിടി ചാരവും ഒരു ലിറ്റർ പുളിച്ച കഞ്ഞിവെള്ളവും മിക്സ് ചെയ്ത് ഇതിലേക്ക് നിറയെ വെള്ളം ഒഴിച്ച് ഇത് പയർ ചെടിയിൽ ആഴ്ചയിൽ ഒരു ദിവസം എന്ന് കണക്കിന് ഒഴിച്ചുകൊടുക്കാവുന്നതാണ്.