രാത്രി സുഖമായി ഉറക്കം കിട്ടുന്നതിന് നമുക്ക് എന്തൊക്കെ ചെയ്യാം.

രാത്രി നല്ല ഉറക്കം കിട്ടി എന്നാൽ തന്നെ നമ്മുടെ ഒരു ദിവസം നല്ല രീതിയിൽ ആയിരുന്നു എന്ന് വേണം നമുക്ക് മനസ്സിലാക്കാൻ. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് രാത്രിയിലുള്ള ഉറക്കം പ്രധാനം തന്നെയാണ്. അതുകൊണ്ടുതന്നെ രാത്രികാലങ്ങളിൽ ഉറക്കം നഷ്ടപ്പെടുന്ന രീതിയിലുള്ള ഒരു കാര്യങ്ങളിലേക്കും ശ്രദ്ധ തിരിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ആളുകൾക്കുള്ള ഒരു ശീലമാണ് രാത്രിയിൽ കിടക്കാൻ നേരം ബെഡിൽ ചെന്ന് കിടന്ന് ഫോണിൽ കുത്തി കളിക്കുന്ന രീതി. ഇത് നമ്മുടെ ഉറക്കം നഷ്ടപ്പെടുത്തുന്നതിനും നമ്മുടെ ആരോഗ്യം നശിപ്പിക്കുന്നതിനും കാരണമാകുന്നു എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇവരുടെ ചെയ്യുന്നത് എന്നതാണ് വസ്തുത . ഉറക്കം നഷ്ടപ്പെടുന്ന ഒരു കാര്യങ്ങളിലേക്കും ശരീരത്തിനും മനസ്സിനെയും തിരിച്ചു വിടരുത് എന്ന് നമ്മൾ എപ്പോഴും മനസ്സിൽ ഓർക്കണം.

നമ്മുടെ ഉറക്കം നഷ്ടപ്പെടാതിരിക്കാൻ നമ്മൾ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. രാത്രി കിടക്കുന്ന സമയത്ത് ഫോൺ ഉപയോഗം പരമാവധിയും കുറയ്ക്കുക. അതുപോലെതന്നെ ദിവസം ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. രാത്രി സമയങ്ങളിൽ പരമാവധി ഭക്ഷണം ഒഴിവാക്കുകയാണ് ഏറ്റവും ഉത്തമം. അതുപോലെ കിടക്കുന്ന സമയത്ത് ഒരുപാട് ആലോചനകളിലേക്ക് ഒന്നും മനസ്സിനെ തിരിച്ചു വിടരുത്. രാത്രി കിടക്കാൻ പോകുന്ന സമയത്ത് ഒരിക്കലും വ്യായാമങ്ങൾ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. പകൽ ഉണർന്നെഴുന്നേറ്റ് ഫ്രഷ് ആയിട്ട് വ്യായാമങ്ങൾ ചെയ്യുന്നതാണ് എപ്പോഴും ഉത്തമം. അതുപോലെതന്നെ ഉറക്കം ലഭിക്കുന്നതിനുവേണ്ടി ഒരിക്കലും മദ്യപാനം ശീലമാക്കാതിരിക്കുക. മദ്യപിക്കുന്നത് കൊണ്ട് തലച്ചോറിനെ നന്ദിഭവിപ്പിക്കുക എന്ന പ്രക്രിയയാണ് സംഭവിക്കുന്നത്. യാതൊരുവിധ മരുന്നുകളും ഇല്ലാതെ സുഖമായി എട്ടു മണിക്കൂറെങ്കിലും ഉറങ്ങാൻ സാധിച്ചാൽ, അതാണ് ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും ശ്രേഷ്ഠമായ കാര്യം.