ഇടയ്ക്ക് ഇടയ്ക്ക് ഉണ്ടാകുന്ന ചുമ പിന്നെ വിട്ടുമാറാതെ ആവുകയും പിന്നീട് അത് ആസ്മ എന്ന ഒരു അവസ്ഥയിലേക്ക് മാറുകയും ചെയ്യുന്നത് ഒത്തിരി പേരിൽ കണ്ടുവരുന്ന ഒരു അവസ്ഥ ആണ് ഇത് മുതിർന്ന ആളുകൾ മാത്രം കണ്ടുവരുന്ന ഒരു കാര്യമല്ല കുട്ടികൾ പോലും നമ്മൾ ഇത് ധാരാളമായി കണ്ടുവരുന്നുണ്ട് ഇത്തരത്തിൽ ഉണ്ടാകുന്ന ആസ്മയും അലർജി രോഗങ്ങളും ഇന്ന് കുട്ടികളെയും നല്ല രീതിയിൽ തന്നെ ബാധിക്കുന്നുണ്ട് പലപ്പോഴും ഇതിനുവേണ്ടി നമ്മൾ ഡോക്ടറെ കണ്ട് മരുന്ന് കഴിച്ചു തുടങ്ങി കഴിഞ്ഞു കഴിഞ്ഞാൽ പിന്നീട് ജീവകാലം മുഴുവൻ ഈ ആസ്മയ്ക്ക് വേണ്ടി മരുന്ന് കഴിക്കുന്ന ആളുകളും നമ്മുടെ ചുറ്റിനും ധാരാളം ഉണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ വിട്ടുമാറാത്ത ചുമ ഉണ്ടാകുന്നത് അതായത് അലർജിക്ക് ചുമ ഉണ്ടാകുന്നത് എന്നും പിന്നീട് ഇത് എങ്ങനെയാണ് ആസ്മ ആയി മാറുന്നത്.
എന്നതിനെ പറ്റിയും നമുക്ക് ഇന്നത്തെ വീഡിയോയിലൂടെ നോക്കാം. നമ്മുടെ ശരീരത്തിലേക്ക് അനധികൃതമായി കയറുന്ന രോഗാണുക്കൾ അത് ഇനിയിപ്പോൾ ബാക്ടീരിയ ആയിക്കോട്ടെ അല്ലെങ്കിൽ മറ്റ് ഏത് രീതിയിലുള്ള രോഗാണുക്കൾ ആയിക്കോട്ടെ നമ്മുടെ ശരീരത്തിന് അവിടെനിന്ന് തുരത്തുന്നതിന് ഓരോ ഭാഗങ്ങൾക്കും ഓരോ രീതിയുണ്ട്. നമ്മുടെ മൂക്കിന്റെ അകത്ത് ആണ് എന്ന് ഉണ്ടെങ്കിൽ ശക്തമായിട്ട് ഉണ്ടാകുന്ന തുമ്മലും മറ്റും മൂക്കൊലിപ്പ് ഒക്കെ വഴി ഇത് പുറത്ത് പോകും ഇനി നമ്മുടെ ശ്വാസകോശത്തിൽ ആണ് ബാധിച്ചിട്ടുള്ളതെങ്കിൽ ശക്തമായ ചുമ വഴി ആണ് ഇത് പുറത്ത് പോവുക കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.