ഞാനിന്ന് ഈയൊരു വീഡിയോയിലൂടെ നിങ്ങളുമായി സംസാരിക്കാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് ഹെർണിയ എന്ന് പറയുന്ന രോഗത്തെക്കുറിച്ച് അതിൻറെ ലക്ഷണങ്ങളെക്കുറിച്ച് ആ രോഗം ഉണ്ടാകുന്നതിനുള്ള കാരണങ്ങളെക്കുറിച്ച് അതിന് ഇപ്പോൾ ലഭ്യമായിട്ടുള്ള ആധുനിക ചികിത്സാ രീതികളെ കുറിച്ചും ഒക്കെയാണ്. മനുഷ്യ ശരീരത്തിലുള്ള ആന്തരിക അവയവങ്ങളെ ശരീരത്തിലെ പുറത്തേക്ക് പുറന്തള്ളപ്പെടാതെ നോക്കുന്നത് നമ്മുടെ മസിലുകളാണ് അതായത് ഈ ആന്തരിക അവയവങ്ങൾക്ക് ചുറ്റും അതിനൊരു സംരക്ഷണം എന്നോളം ധാരാളം മസിലുകൾ നമ്മുടെ ശരീരത്തിൽ ഉണ്ട് ഈ മസിലുകളിൽ എവിടെയെങ്കിലും ഒക്കെ ഒരു ബലക്കുറവ് ഉണ്ട് എന്ന് ഉണ്ടെങ്കിൽ അല്ലെങ്കിൽ എന്തെങ്കിലും പ്രശ്നങ്ങളോ ബലക്കുറവോ ഒക്കെ ഉണ്ട് എന്ന് ഉണ്ടെങ്കിൽ.
അതിൻറെ ഫലമായി ആ ഭാഗത്ത് ഉള്ള ആന്തരിക അവയവങ്ങൾ പുറത്ത് കാണപ്പെടുന്ന ഒരു അവസ്ഥയെ ആണ് നമ്മൾ പൊതുവേ ഹെർണിയ എന്ന് പറയുന്നത്. ഹെർണിയിലൂടെ ഏറ്റവും കൂടുതൽ പുറത്തേക്ക് പുറന്തള്ളപ്പെടുന്ന ഒരു അവയവം എന്ന് പറയുന്നത് നമ്മുടെ ചെറുകുടൽ ആണ് അതുകൊണ്ടുതന്നെ മലയാളത്തിൽ ഇതിനെ കുടലിറക്കം എന്ന് പറയുന്ന ഒരു പേര് കൂടെ ഉണ്ട്. ഹെർണിയ വരുന്നതിന് പ്രധാനമായി കുറച്ചു കാരണങ്ങളുണ്ട് അതിലെ പ്രധാന കാരണങ്ങളാണ് അമിതമായുള്ള വണ്ണം പുകവലി വിട്ടുമാറാത്ത ചുമ മൂത്ര തടസ്സം മുൻപേ വയറുമായി ബന്ധപ്പെട്ട എന്തെങ്കിലും ശസ്ത്രക്രിയയുടെ ഭാഗമായി ഒക്കെ ആണ് ഇത് സാധാരണ കാണപ്പെടുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.