മിന്നൽവേഗത്തിൽ ഒരാളുടെ ജീവൻ രക്ഷിച്ച ബാബുരാജിനെ തേടിയെത്തിയ ഭാഗ്യങ്ങൾ കണ്ടോ

മിന്നൽവേഗത്തിൽ ഒരാളുടെ ജീവൻ രക്ഷിച്ച ബാബുരാജിനെ തേടിയെത്തിയ ഭാഗ്യങ്ങൾ കണ്ടോ? കേരള ബാങ്കിൻറെ വടകര എടോടി ശാഖയുടെ രണ്ടാംനിലയിൽ നിന്നും തലകറങ്ങി താഴേക്ക് വീണ ആളെ കാലിൽ പിടിച്ച് ജീവിതത്തിലേക്ക് എടുത്തുയർത്തിയ ബാബുരാജിൻ്റെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ബാബു ആണ് ഞൊടിയിടയിൽ ഒരു ജീവൻ രക്ഷിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം നടന്നത്. കൂലിപ്പണിക്കാരനായ ബാബു ബാങ്കിൽ ക്ഷേമനിധി പെൻഷൻ അടയ്ക്കാൻ എത്തിയതായിരുന്നു.

രണ്ടാം നിലയിൽ ബാങ്കിന് പുറത്തെ അര ഭിത്തിയിൽ ചാരി നിൽക്കവേ ആരൂർ സ്വദേശി ബിനോയ് എന്ന ആളും അടുത്തുണ്ടായിരുന്നു. സംസാരിച്ചു നൽകവേ തലകറക്കം അനുഭവപ്പെട്ട ബിനു പുറകിലേക്ക് മറിഞ്ഞു . തല താഴെയും കാൽ മുകളിലും ആയി താഴേക്ക് പതിച്ചു എന്നു തോന്നിച്ച നിമിഷത്തിൽ ബാബു ക്ഷണനേരംകൊണ്ട് കാലിൽ പിടിക്കുകയായിരുന്നു. ആ പിടി വിടാതെ സൂക്ഷിക്കുകയും ചെയ്തു. സമീപത്തുള്ളവർ ചേർന്ന് ബിനുവിനെ പിടിച്ചു കയറ്റി ബിനു ഒന്നും പറ്റാതെ രക്ഷപ്പെട്ടു. ബാങ്കിലെ സിസിടിവിയിൽ പതിഞ്ഞ രക്ഷാദൗത്യം പിന്നീട് വൈറലായി. ഇതോടെ ബാബുവും താരമായി.

See the luck of seeking Baburaj, who saved a man’s life in lightning? The footage of Baburaj’s CcTv footage of a man who had fallen dizzy from the second floor of the Vadakara Edodi branch of Kerala Bank to his life had gone viral on social media. Babu saved a life in a sudden. The incident took place at 9.30 a.m. on Thursday. Babu, a labourer, had come to pay his welfare pension in the bank.

On the second floor, he was leaning against the half wall outside the bank when a man named Binoy, a resident of Arur, was also nearby. Bin, who felt dizzy as he spoke, turned back. Babu was holding his leg suddenly, as if his head had fallen down and his leg seemed to have fallen down. And kept the grip on it. The people around him took Binnu and escaped. The rescue mission at the Bank’s SB Was later viral. This made Babu also became a star.