ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മൂത്രാശയത്തിൽ അണുബാധ ഉണ്ട് കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ അത് മാരകം ആകും

മൂത്രസഞ്ചിയിൽ ഉം അനുബന്ധ ഭാഗങ്ങളിലും ഉണ്ടാകുന്ന അണുബാധകൾ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ അത് മാരകം ആകും. 90 ശതമാനം പേരിലും ഒരു ബാക്ടീരിയ ആണ് മൂത്രാശയ അണുബാധയ്ക്ക് കാരണമാകുന്നത്. എല്ലാവരുടെയും വൻകുടലിൽ കാണപ്പെടുന്ന ഈ ബാക്ടീരിയ മൂത്രനാളിയിലൂടെ ഉള്ളിൽ പ്രവേശിക്കുകയും മൂത്രനാളി ,വൃക്ക എന്നിവയിൽ അണുബാധ ഉണ്ടാക്കുകയും ചെയ്യുന്നു. രോഗ പ്രതിരോധശേഷി കുറഞ്ഞവരിൽ രക്തത്തിലൂടെയും രോഗാണുക്കൾ മൂത്രാശയത്തിൽ അണുബാധ ഉണ്ടാകുന്നു. മൂത്ര നാളത്തിൽ തടസ്സം ഉള്ളവർ ,പ്രമേഹബാധിതർ , പ്രതിരോധ ശേഷി കുറഞ്ഞവർ ,നട്ടെല്ലിന് ക്ഷതം സംഭവിച്ചവർ എന്നിവരിൽ മൂത്രാശയ അണുബാധയ്ക്ക് സാധ്യത വളരെയധികം കൂടുതലാണ്. സ്ത്രീകളിൽ കൂടുതൽ മൂത്രാശയ അണുബാധ ഉണ്ടാവുന്നതിന് കാരണം മൂത്രനാളിയുടെ ഘടനയാണ്.

കുട്ടികളിൽ മൂത്രാശയ അണുബാധ ഉണ്ടാവുന്നതിനുള്ള കാരണവും മൂത്രനാളിയിൽ ഉണ്ടാകുന്ന ഘടനാപരവും പ്രവർത്തന പരവുമായ വൈകല്യങ്ങളും ആണ്. പെൺകുട്ടികളിൽ ശുചിത്വമില്ലായ്മയും ഒരു വലിയ കാരണമാണ്. മൂത്രാശയ അണുബാധയുടെ ലക്ഷണങ്ങൾ ഇവയെല്ലാമാണ്. ചെറിയ കുട്ടികളിൽ പനി ,വിശപ്പില്ലായ്മ , ക്ഷീണം എന്നിവയെല്ലാം കാണുന്നു. മുതിർന്നവരിൽ ലോവർ ട്രാക്ട് ഇൻഫെക്ഷൻ ആണെങ്കിൽ മൂത്രം പോകുമ്പോൾ നീറ്റലും, വേദനയും, ഇടവിട്ട് മൂത്രമൊഴിക്കേണ്ട സ്ഥിതി , മൂത്രം നിയന്ത്രിക്കാൻ പ്രയാസം , മൂത്രത്തിൽ നിറവ്യത്യാസം, ദുർഗന്ധം എന്നിവയെല്ലാം തന്നെ ഉണ്ടാകും. അപ്പർ ട്രാക്ട് ഇൻഫെക്ഷൻ ആണെങ്കിൽ ശക്തമായ പനി , വയറിൻറെ മുകൾഭാഗത്തെ വശങ്ങളിലായി ശക്തമായ വേദന , ശർദ്ദി എന്നിവയോടൊപ്പം മൂത്രമൊഴിക്കുമ്പോൾ നീറ്റലും ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുകയും ചെയ്യും. മൂത്രത്തിൽ അണുബാധ ഉള്ളതായി തോന്നിയാൽ മൂത്രം പരിശോധനയ്ക്കായി കൊടുക്കുകയും ചെയ്യുക.

Infections of the bladder and allied parts can be fatal if not treated on time. In 90% of cases, a bacteria causes bladder infection. The bacteria found in the colon of everyone enter the urinary tract and cause infection of the urinary tract and kidneys. In people with immunity, germs also cause infection in the bladder through the blood. People with urinary tract blockages, diabetics, immune system scarce and spinal cord injury are more likely to get bladder infections. The most common bladder infection in women is due to the structure of the urethra. The cause of urinary tract infections in children is structural and functional disorders of the urinary tract.

Lack of hygiene in girls is also a big cause. These are the symptoms of urinary tract infections. Small children are feverish, loss of appetite, and fatigue. In adults, lower tract infection swells, pain, frequent urination, difficulty in controlling urine, discoloration of urine, and odour. If upper tract infection is a high fever, severe pain in the upper part of the abdomen, swelling and occasional urination while urinating. If you feel urine infection, give it to urine for testing.