പല്ലില്‍ കമ്പി ഇടാതെ പല്ല് നേരെയാക്കാം ഇങ്ങനെ ചെയ്താല്‍

ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കാൻ പോകുന്ന വിഷയം പൊങ്ങിയതും, നിര തെറ്റിയതും, വിടവാർന്നതും ആയ പല്ലുകൾ കമ്പി ഇടാതെ നേരെയാക്കാം പറ്റുമോ എന്ന വിഷയമാണ്. ഏതു പ്രായത്തിലുള്ളവർ ആയാലും പൊങ്ങിയതും ,നിരതെറ്റിയതും ,വിടവാർന്നതും ആയ പല്ലുകൾ ഒരു പ്രശ്നം തന്നെയാണ്. ഇത് പരിഹരിക്കുന്നതിനുള്ള ഒരു പ്രധാനപ്പെട്ട മാർഗം പല്ലിൽ കമ്പി ഇടുക എന്നതാണ്. പക്ഷേ പല്ലിൽ കമ്പി ഇടുക എന്നുള്ളത് എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകളെയും സംബന്ധിച്ച് പ്രാക്ടിക്കൽ ആയ ഒരു സൊലൂഷൻ അല്ല.

ഉദാഹരണം പറയുകയാണെങ്കിൽ വിദ്യാഭ്യാസത്തിനായി മറ്റ് സ്ഥലങ്ങളിൽ പോയിരിക്കുന്ന കുട്ടികൾ , ജോലിക്കായി മറ്റ് നാടുകളിൽ പോയിരിക്കുന്ന ആളുകൾ , അതുമല്ലെങ്കിൽ NRI . ഇവർക്കൊക്കെ ഇവിടെ പല്ലിൽ കമ്പി ഇടുന്നത് ട്രീറ്റ്മെൻറ് തുടങ്ങിയതിനുശേഷം മറ്റൊരു സ്ഥലത്ത് പോയി അത് കമ്പ്ലീറ്റ് ആകുവാൻ ആയി അല്ലെങ്കിൽ അതിൻറെ ബാക്കി ട്രീറ്റ്മെൻറ് ചെയ്യുവാൻ പ്രാക്ടിക്കലായി ഒരു ബുദ്ധിമുട്ടുണ്ട്.

ചില ആളുകൾക്ക് അവർ താമസിക്കുന്ന സ്ഥലങ്ങളിൽ ഉദാഹരണത്തിന് പുറത്ത് താമസിക്കുന്ന ആളുകൾക്ക് ഇതിൻറെ ചിലവ് വളരെയധികം കൂടുതലായിരിക്കും. അപ്പോൾ ഇങ്ങനെയുള്ള ആളുകളെ സംബന്ധിച്ചിടത്തോളം ഒരു പ്രാക്ടിക്കൽ ആയിട്ടുള്ള സൊലൂഷൻ ആണ് ഇന്ന് നമ്മൾ ഇവിടെ സംസാരിക്കാൻ ആയി പോകുന്നത്. അതാണ് കമ്പി ഇടാതെ പല്ല് നേരെയാക്കുന്നതിനുള്ള ഒരു ചികിത്സാ മാർഗം. ഇൻവിസിബിൾ അലയനഴ്സ് .

അപ്പോൾ എങ്ങനെയാണ് ഈ ഒരു ചികിത്സാരീതി വർക്ക് ചെയ്യുന്നത് ? എങ്ങനെയാണ് ഇതിൻറെ ഒരു പ്രോസിജർ? ആദ്യം നമ്മൾ ഒരു ഡെടിസ്റ്റ് അപ്പോൾ അപ്പൊയിൻമെൻറ് എടുക്കുക. അവിടെ ചെന്ന് നിങ്ങളുടെ പല്ലിൻറെയും മോണയുടെയും അളവ് എടുക്കുമ്പോഴും അതിനുശേഷം നിങ്ങളുടെ പല്ലുകളും മോഡലുകളും അനലൈസ് ചെയ്യപ്പെടുന്നു.