പണി തരും ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക ശരീരത്തിലെ ഈ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍

ഞാൻ ഇന്ന് ഡിസ്കസ് ചെയ്യാനായി ഉദ്ദേശിക്കുന്നത് ഹോർമോൺ വ്യതിയാനങ്ങളുടെ ലക്ഷണങ്ങൾ എന്തെല്ലാമാണ്… മനുഷ്യശരീരത്തിൽ നോർമൽ ഫംഗ്ഷൻ അതായത് നമ്മുടെ പ്രവർത്തനങ്ങൾക്ക് ഏറ്റവും അത്യാവശ്യമായ ഒരു ഘടകമാണ് ഹോർമോണുകൾ. ശരീരത്തിൽ നിന്നുള്ള വിവിധ ഗ്രന്ഥികളിൽ നിന്നാണ് ഈ ഹോർമോണുകൾ എല്ലാം തന്നെ ഉൽപ്പാദിപ്പിക്കുന്നത്. ഹോർമോണുകളുടെ ഉദാഹരണം പറയുകയാണെങ്കിൽ നമ്മുടെ തൈറോയ്ഡ് ഹോർമോൺ, ഇൻസുലിൻ ഹോർമോൺ, അതുപോലെതന്നെ പ്രൊലാക്ടിൻ അങ്ങനെ ഇവയെല്ലാംതന്നെ ശരീരത്തിൻറെ പ്രവർത്തനത്തിന് വളരെയധികം ആവശ്യമായവ ആണ്.

ഇതിൽ പ്രത്യുൽപാദനത്തിനു ഏതൊക്കെ ഹോർമോണുകളാണ് ആവശ്യമുള്ളത് ഏതൊക്കെ ഹോർമോൺൻറെ അഭാവം അല്ലെങ്കിൽ ഏതൊക്കെ ഹോർമോണിൻറെ ആധിക്യംമൂലം ആണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്നതിനെ പറ്റിയാണ് ഞാൻ ഇന്ന് നിങ്ങളുമായി ഇവിടെ ഡിസ്കസ് ചെയ്യാൻ ആയി പോകുന്നത്. പെൺകുട്ടികളിൽ ആണെങ്കിൽ 11- 12 വയസ്സ് ആകുമ്പോഴേക്കും ബ്രെയിനിൽനിന്ന് ജി എൻ ആർ എച് എന്നുപറഞ്ഞ ഹോർമോൺ പുറപ്പെടുവിക്കുകയും അത് രക്തത്തിലൂടെ നമ്മുടെ പിറ്റിയൂറ്ററി ഗ്രന്ഥികളിൽ എത്തി അവയുടെയിൽ നിന്നും എൽ എച്ച് , എഫ് എസ് എച്ച് ഹോർമോണുകൾ ഉണ്ടാവുകയും ചെയ്യുന്നു.

ഈ…. എൽ എച്ച്, എഫ് എസ് എച്ച് ഹോർമോണുകൾ രക്തക്കുഴലുകൾ വഴി നമ്മുടെ അണ്ഡാശയത്തിൽ എത്തുകയും അതിൻറെ ഫലമായി അണ്ഡാശയത്തിലെ ഫോളിക്കിൾ അണ്ഠങ്ങളിൽ നിന്ന് ആ ഫോളിക്കിൾ വളരുകയും അതിൽനിന്നും പൂർണ്ണ വളർച്ചയെത്തിയ അണ്ഡം റിലീസ് ആവുകയും ചെയ്യുന്നു. ഇതിനെയാണ് ഓവുലേഷൻ എന്ന് നമ്മൾ പറയുന്നത്.

സ്ത്രീകളുടെ പ്രത്യുൽപാദന പ്രക്രിയയിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഈ ഓവിലേഷൻ. ഓവുലേഷൻ നടക്കുന്ന സ്ത്രീകളിലാണ് ഗർഭധാരണം നടക്കുന്നത് അതിനാൽ ഓവുലേഷൻ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രധാനപ്പെട്ട ഒന്നാണ്.