4000 രൂപ വരുന്ന ഹെയർ spa 10 രൂപ മുടക്കി ക് തുല്യമായ സ്പാ

ബ്യൂട്ടി പാർലർ വരെ ഒന്ന് പോണം. ഒന്നു ഹെയർ കെയർ ചെയ്യണം എന്ന ആഗ്രഹം ഇല്ലാത്തവരായി ആരും ഇല്ല.പക്ഷേ അവിടെ ചെന്ന് ഒരു ഹെയർ സ്പാ ചെയ്യുന്നതിനെക്കുറിച്ചുള്ള ചെലവുകൾ ആലോചിക്കുമ്പോൾ നമ്മൾ വിചാരിക്കും ഓ ആ കാശ് ഉണ്ടെങ്കിൽ നമുക്ക് എത്ര ഏത്തപ്പഴം വാങ്ങി തിന്നാം വെറുതെ എന്തിനാ ഈ മുടിയിൽ ഇട്ട് അത് കളയുന്നത്. അങ്ങനെ ബ്യൂട്ടിപാർലറിൽ ഒന്നും പോയി വലിയ കാശുമുടക്കി ഹെയർ സ്പാ ചെയ്യാൻ താല്പര്യമില്ലാത്തവർക്ക് ആയി സിമ്പിൾ ആയി വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ഹെയർ സ്പാ ആണ് ഇന്ന് നമ്മൾ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത് .

അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും, ഇതിൻറെ ചേരുവകൾ എന്തൊക്കെയാണെന്നും, എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. ഹെയർ സ്പാ ചെയ്യുന്നതിൻറെ ആദ്യത്തെ സ്റ്റെപ്പ് ആണ് ഹോട്ട് ഓയിൽ മസാജ് ചെയ്യുക എന്നുള്ളത്. അതിനായി ഒരു ബൗളിൽ അല്പം വെളിച്ചെണ്ണ എടുക്കുക.ശേഷം ഡബിൾ ബോയിലിംഗ് മെത്തേഡ് ഉപയോഗിച്ചു എണ്ണ നമുക്ക് സഹിക്കാവുന്ന അത്രയും ചൂടിൽ ചൂടാക്കുന്നതാണ് ഡബിൾ ബോയിലിംഗ് മെത്തേഡ്.

ചൂടായ വെള്ളത്തിലോ അല്ലെങ്കിൽ ചൂടായികൊണ്ടിരിക്കുന്ന വെള്ളത്തിലാണ് ഇത് ചെയ്യേണ്ടത്. ശേഷം ഈ എണ്ണ തലയോട്ടി മുതൽ മുടിയുടെ അറ്റം വരെ തേച്ചുപിടിപ്പിക്കുക. അതിനു ശേഷം നല്ലപോലെ മസാജ് ചെയ്യുക. സ്ത്രീകളാണെങ്കിൽ ഓരോ ലെയറായി എടുത്തുവേണം മസാജ് ചെയ്യുവാൻ.മസാജ് ചെയ്യുമ്പോൾ പതിയെ പതിയെ മസാജ് ചെയ്യാനായി ശ്രമിക്കുക. വേഗത്തിൽ ചെയ്യുമ്പോൾ മുടി പൊട്ടിപ്പോകാനുള്ള ചാൻസ് കൂടുതലാണ്.

മുടിയിലും സ്കൽപിലും ഒക്കെ നന്നായി തേച്ചു പിടിപ്പിച്ചതിനു ശേഷം 10 മിനിറ്റ് നേരം മുടി നന്നായി തന്നെ മസാജ് ചെയ്യുക.ഇങ്ങനെ ഹോട്ട് ഓയിൽ മസാജ് ചെയ്യുന്നത് ബ്ലഡ് ഫ്ലോ വർദ്ധിപ്പിക്കാൻ സഹായിക്കുകയും , മുടിവളർച്ചയ്ക്കു സഹായിക്കുകയും, മുടിയുടെ ആരോഗ്യത്തിനും മുടി സോഫ്റ്റ് ആവുന്നതിനും സഹായിക്കുകയും ചെയ്യുന്നു. ഹോട്ട് ഓയിൽ മസാജ് ചെയ്തതിനു ശേഷം അടുത്ത സ്റ്റെപ്പ് ആയ സ്റ്റീം ചെയ്യണം.