ഈ ലക്ഷണങ്ങള്‍ നിങ്ങളുടെ ശരീരത്തില്‍ ഉണ്ടോ ശ്രദ്ധിക്കുക

ക്യാൻസർ എല്ലാവരും അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങൾ. മാനവരാശി ഇന്ന് ഭീതിയോടെ കാണുന്ന രോഗങ്ങളിൽ പ്രധാന സ്ഥാനമാണ് ഇന്ന് ക്യാൻസറിനെ… ജീവനെയും ജീവിതത്തെയും തല്ലിക്കെടുത്താൻ ശേഷിയുള്ള ഈ വിനാശകാരിയായ രോഗം പ്രാഥമിക അവസ്ഥയിൽ കണ്ടെത്താനാവില്ല എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. പ്രധാനമായും മനുഷ്യരിൽ കാണപ്പെട്ടിട്ടുള്ള കാൻസറുകളും അവയുടെ രോഗലക്ഷണങ്ങളും ചുവടെ ചേർക്കുന്നു.

സ്തനാർബുദം, ആഗോളതലത്തിൽതന്നെ സ്ത്രീകളിൽ മരണകാരണമായ ഏറ്റവും മുന്നിലാണ് സ്തനാർബുദം. എന്നാൽ തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സിക്കാൻ ആയാൽ പൂർണ്ണമായും സുഖപ്പെടുത്താവുന്നതാണ് സ്തനാർബുദം. സ്തനത്തിൽ തടിപ്പ്, മുഴ സ്തനത്തിലോ മുഴയിലോ വേദന സ്ഥാന ചർമത്തിൽ വ്യത്യാസം, മുലക്കണ്ണിൽ പൊട്ടൽ, മുലക്കണ്ണ് ഉള്ളിലേക്ക് വലിയൽ , രക്തമയം ഉള്ള ശ്രവം,സ്തനങ്ങളിലെ തട്ടിപ്പിലെ വ്യത്യാസം ഇവയെല്ലാം ആണ് ഇതിൻറെ പ്രധാന ലക്ഷണങ്ങൾ.

സ്തന അർബുദം കണ്ടെത്താനുള്ള എത്താനുള്ള പ്രധാന പരിശോധന മാമോഗ്രാഫി ആണ്. സ്വയം സ്തനപരിശോധനയിലൂടെ രോഗം കണ്ടെത്താവുന്നതാണ്. ഗർഭാശയഗള കാൻസർ, മുൻകൂട്ടി കണ്ടെത്തി ചികിത്സിക്കാവുന്ന കാൻസർ ആണ് ഇത്.സ്തന അർബുദം കഴിഞ്ഞാൽ സ്ത്രീകൾ ഏറ്റവും കൂടുതൽ ബാധിക്കുന്ന ക്യാൻസർ ആണിത്. ഗർഭാശയഗളത്തിലെ കോശങ്ങളിൽ ഉണ്ടാകുന്ന വ്യത്യാസമാണ് കാൻസറിന് കാരണമാകുന്നത്. രോഗം പ്രകടമാകുന്നതിനു പത്തു മുതൽ പതിനഞ്ചു വർഷം മുൻപ് തന്നെ ക്യാൻസറിന് കാരണമാകുന്ന കോശ മാറ്റങ്ങൾ ഗർഭാശയ ഗളത്തിൽ രൂപപ്പെടും.

ഇത് നമുക്ക് പരിശോധനയിലൂടെ കണ്ടെത്താൻ സാധിക്കും. ലൈംഗിക ബന്ധത്തിന് അതിനു ശേഷം രക്തസ്രാവം ഉണ്ടാവുക….. അതൊക്കെ ക്യാൻസറിനെ ലക്ഷണങ്ങൾ ആണ്. അതുകൊണ്ട് ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ തന്നെ ഗർഭാശയ ക്യാൻസർ ആണോ എന്നറിയാൻ സ്ക്രീനിംഗ് നടത്തണം.